എൽഎൻജിയു‌ടെ വില നിയന്ത്രണം ഘട്ടംഘട്ടമായി പിൻവലിക്കാൻ കേന്ദ്രസർക്കാർ നീക്കം

Web Desk   | Asianet News
Published : Jun 28, 2020, 11:11 PM ISTUpdated : Jun 28, 2020, 11:25 PM IST
എൽഎൻജിയു‌ടെ വില നിയന്ത്രണം ഘട്ടംഘട്ടമായി പിൻവലിക്കാൻ കേന്ദ്രസർക്കാർ നീക്കം

Synopsis

എൽ‌എൻ‌ജിയുടെ ഉപഭോഗം വർധിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. 

ദില്ലി: ദ്രവീകൃത പ്രകൃതിവാതകത്തിന്റെ (എൽ‌എൻ‌ജി) വില നിയന്ത്രണാധികാരം ഘട്ടംഘട്ടമായി പിൻവലിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. വിദേശനിക്ഷേപവും സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള വളർച്ചയും ലക്ഷ്യമിട്ടാണ് ഇതെന്ന് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.

അടുത്ത പത്ത് വർഷത്തിനുള്ളിൽ ദ്രവീകൃത പ്രകൃതിവാതകത്തിൽ നിന്നുള്ള വരുമാനം 6.2 ശതമാനത്തിൽ നിന്ന് 15 ശതമാനത്തിലേക്ക് വർധിപ്പിക്കാനാണ് ശ്രമം. നിക്ഷേപകർ ഇന്ത്യയിൽ വിപണന സ്വതന്ത്ര്യം, വില നിർണയ അധികാരം, ഉൽപ്പാദന സ്വാതന്ത്ര്യം എന്നിവ ഉപയോഗിക്കാനായി നിക്ഷേപം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

എൽ‌എൻ‌ജിയുടെ ഉപഭോഗം വർധിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. ഇതിനായി എൽഎൻജി ഇംപോർട്ട് പ്ലാന്റുകൾ സ്ഥാപിക്കും. വീടുകളെ തമ്മിൽ ബന്ധിപ്പിച്ച് ഗ്യാസ് ശൃംഖല യാഥാർത്ഥ്യമാക്കും. ഇന്ത്യയിലെ എൽ‌എൻ‌ജിയു‌ടെ പ്രധാന ഇറക്കുമതിക്കാരായ പെട്രോനെറ്റ് എൽഎൻജിയും രാജ്യത്ത് ദ്രവീകൃത പ്രകൃതിവാതക വിതരണ ശൃംഖല ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്.

PREV
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്