ശമ്പളം കുറവാണോ? വായ്പ കിട്ടില്ലെന്ന പേടി വേണ്ട, പേഴ്‌സണൽ ലോൺ വാഗ്ദാനം ചെയ്യുന്ന 6 ബാങ്കുകൾ ഇതാ...

Published : Dec 18, 2024, 02:22 PM IST
ശമ്പളം കുറവാണോ? വായ്പ കിട്ടില്ലെന്ന പേടി വേണ്ട, പേഴ്‌സണൽ ലോൺ വാഗ്ദാനം ചെയ്യുന്ന 6 ബാങ്കുകൾ ഇതാ...

Synopsis

കുറഞ്ഞ ശമ്പളമുള്ള വ്യക്തികൾക്ക് വ്യക്തിഗത വായ്പ നൽകുന്ന ചില മുൻനിര ബാങ്കുകളെ നമുക്ക് നോക്കാം

ലിയ തുക അടിയന്തിരമായി ആവശ്യം വരുമ്പോൾ പലപ്പോഴും വായ്പ എന്ന ഉത്തരത്തിലായിരിക്കും ഭൂരിഭാഗം പേരും ചെന്ന് നിൽക്കുക. എന്നാൽ വായ്പ അത്ര എളുപ്പത്തിൽ ലഭിക്കുമോ? ഒരു പക്ഷെ നിങ്ങൾക്ക് ഉയർന്ന ശമ്പളം ഇല്ലെങ്കിൽ, പേഴ്സണൽ ലോൺ ലഭിക്കാൻ നിന്നാണ് ബുദ്ധിമുട്ടിയേക്കാം. ഇത്തരം ഒരു സാഹചര്യത്തിൽ എന്തുചെയ്യും? കുറഞ്ഞ ശമ്പളമുള്ള വ്യക്തികൾക്ക് വ്യക്തിഗത വായ്പ നൽകുന്ന ചില മുൻനിര ബാങ്കുകളെ നമുക്ക് നോക്കാം

1. ഐസിഐസിഐ ബാങ്ക്

പലിശ നിരക്ക്: 10.85 ശതമാനം മുതൽ

പരമാവധി വായ്പ തുക: 50 ലക്ഷം രൂപ 

ലോൺ കാലാവധി: 6 വർഷം വരെ

2. എച്ച്ഡിഎഫ്സി ബാങ്ക്

പലിശ നിരക്ക്: 10.85 ശതമാനം മുതൽ

പരമാവധി വായ്പ തുക: 40 ലക്ഷം രൂപ

ലോൺ കാലാവധി: 6 വർഷം വരെ

3. കൊട്ടക് മഹീന്ദ്ര ബാങ്ക്

പലിശ നിരക്ക്: 10.99 ശതമാനം മുതൽ

പരമാവധി വായ്പ തുക: 40 ലക്ഷം വരെ

ലോൺ കാലാവധി: 6 വർഷം വരെ

4. ഇന്ഡസ്ഇന്ദ് ബാങ്ക്

പലിശ നിരക്ക്: 10.49 ശതമാനം മുതൽ

പരമാവധി വായ്പ തുക: 50 ലക്ഷം വരെ

ലോൺ കാലാവധി: 6 വർഷം വരെ

5. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

പലിശ നിരക്ക്: 11.45 ശതമാനം മുതൽ

പരമാവധി വായ്പ തുക: 30 ലക്ഷം രൂപ. 

ലോൺ കാലാവധി: 6 വർഷം വരെ

6. ആക്സിസ് ബാങ്ക്

പലിശ നിരക്ക്: 11.25 ശതമാനം മുതൽ

പരമാവധി വായ്പ തുക: 10 ലക്ഷം രൂപ

ലോൺ കാലാവധി: 5 വർഷം വരെ

കുറഞ്ഞ ശമ്പളം ആണെങ്കിലും നിങ്ങളുടെ വായ്പാ അപേക്ഷ അംഗീകരിക്കുന്നതിനുള്ള ഒരു വഴി നിങ്ങൾ ഒരേ സ്ഥാപനത്തിൽ കുറഞ്ഞത് ആറ് മാസം മുതൽ ഒരു വർഷം വരെ സ്ഥിരമായ ശമ്പളത്തോടെ ജോലി ചെയ്യണം. കൂടാതെ സിബിൽ സ്കോർ 650-ഉം അതിലധികവും ഉണ്ടെങ്കിൽ വായ്പ ലഭിക്കാൻ എളുപ്പമാണ്

PREV
Read more Articles on
click me!

Recommended Stories

ഇന്നും സ്വർണവിലയിൽ വൻ കുതിപ്പ്, ഒരു പവൻ സ്വർണവില പുതിയ ഉയരത്തിൽ; ഇന്നത്തെ വില നിലവാരം
വ്യക്തി​ഗത വായ്പയുടെ ഇഎംഐ എങ്ങനെ കുറയ്ക്കാം? ഈ കാര്യങ്ങൾ അറിയാം