
ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ ഭക്ഷ്യസംസ്കരണ പ്ലാന്‍റ് ആരംഭിക്കാന്‍ ലുലു ഗ്രൂപ്പ്. ഇതിനായി ഭൂമി അനുവദിച്ചുള്ള ഉത്തരവ് ലുല ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിക്ക് യുപി സര്‍ക്കാര്‍ കൈമാറി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ സാന്നിധ്യത്തില്‍ ഗ്രേറ്റര്‍ നോയിഡ ഡെവലപ്മെന്‍റ് സമിതി ചെയര്‍മാന്‍ നരേന്ദ്ര ഭൂഷണ്‍ ആണ് ഉത്തരവ് കൈമാറിയത്. ഭക്ഷ്യ സംസ്കരണ പാര്‍ക്കിന്റെ മാതൃമ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനാവരണം ചെയ്തു.
20,000 ടണ്‍ പഴം പച്ചക്കറികള്‍ കയറ്റുമതി ചെയ്യാനും, ലോകമെങ്ങുമുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ വഴി വില്‍ക്കാനുമാണ് പുതിയ പദ്ധതിയലൂടെ ലക്ഷ്യമിടുന്നത്. 500 കോടി മുതല്‍മുടക്കിലാണ് പദ്ധതി സ്ഥാപിക്കുന്നത്. 8 മാസം കൊണ്ട് പദ്ധതി സജ്ജമാക്കാനാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകരില്‍ നിന്നും നേരിട്ട് സാധാനങ്ങള്‍ ശേഖരിക്കും. 3000 കോടിയോളം രൂപയാണ് ഈ പാര്‍ക്കില്‍ നിന്നും ലാഭം പ്രതീക്ഷിക്കുന്നത്.
ആദ്യഘട്ടത്തിലെ പാര്‍ക്കിലെ നിക്ഷേപമാണ് 500 കോടി. 700 പേര്‍ക്ക് നേരിട്ടും, 1500 പേര്‍ക്ക് പരോക്ഷമായും ഈ പാര്‍ക്കിലൂടെ ജോലി ലഭിക്കും. ടങ്ങിൽ ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ.അഷ്റഫ് അലി, ഫെയർ എക്സ്പോർട്സ് സിഇഒ നജിമുദ്ദീൻ,ലുലു ലക്നൗ റീജനൽ ഡയറക്ടർ ജയകുമാർ എന്നിവരും സന്നിഹിതരായിരുന്നു.
അതേ സമയം ലഖ്നൌവില്‍ പണി നടക്കുന്ന ലുലുമാള്‍ 2022 ഏപ്രിലില്‍ തുറക്കുമെന്ന് ലുല ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി അറിയിച്ചു. 22 ലക്ഷം ചതുരശ്ര അടിയാണ് വിസ്തീർണം. 11 സിനിമ സ്ക്രീനുകള്‍, എന്റർടെയ്ൻമെന്റ് സെന്റർ, റെസ്റ്ററന്റുകൾ, 3000 കാറുകള്‍ക്ക് പാര്‍ക്കിംഗ് സൌകര്യം എന്നിവ അടക്കമാണ് ലഖ്നൌ ഷഹീദ് റോഡിലെ മാളിന്റെ പ്രവര്‍ത്തനം പുരോഗമിക്കുന്നത്.