'ഇനി ഇയാളുടെ കാലമോ'; വമ്പൻ തിരിച്ചുവരവ് നടത്തി മാർക്ക് സക്കർബർഗ്

Published : Feb 03, 2024, 02:06 PM ISTUpdated : Feb 03, 2024, 03:21 PM IST
'ഇനി ഇയാളുടെ കാലമോ'; വമ്പൻ തിരിച്ചുവരവ് നടത്തി മാർക്ക് സക്കർബർഗ്

Synopsis

ബിൽ ഗേറ്റ്‌സിനെ പിന്തള്ളി ബ്ലൂംബെർഗ് ബില്യണയർ സൂചികയിൽ  മാർക്ക് സക്കർബർഗ് നാലാം സ്ഥാനത്തെത്തി.

ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്,ഇൻസ്റ്റാഗ്രാം, ത്രെഡ്സ്, ഹൊറൈസൺ മെറ്റാവേർസ് എന്നിവ ഉൾപ്പെടുന്ന മെറ്റയുടെ ത്രൈമാസ ഫലങ്ങൾ പുറത്തുവിട്ടു. യു എസ് ഓഹരി വിപണിയുടെ പ്രതീക്ഷകള്‍ക്ക് മുകളിലാണ് മേത്തയുടെ വളർച്ച. ഓഹരികൾ ഏകദേശം 20% വർദ്ധിച്ചു. ഇതോടെ മേത്തയുടെ ഉടമസ്ഥനായ മാർക്ക് സക്കർബർഗിൻ്റെ ആസ്തി 28.1 ബില്യൺ ഡോളർ വർദ്ധിച്ചു. സക്കർബർഗിൻ്റെ ഇപ്പോഴത്തെ ആസ്തി  170.5 ബില്യൺ ഡോളറാണ് അതായത് 14  ലക്ഷം കോടി രൂപയോളം വരുമിത്. ഇതോടെ ബിൽ ഗേറ്റ്‌സിനെ പിന്തള്ളി ബ്ലൂംബെർഗ് ബില്യണയർ സൂചികയിൽ  മാർക്ക് സക്കർബർഗ് നാലാം സ്ഥാനത്തെത്തി.

പണപ്പെരുപ്പവും പലിശനിരക്ക് വർധനയും കാരണം ടെക് ഓഹരികളിൽ ഉണ്ടായ ഇടിവ് കാരണം 2022 അവസാനത്തോടെ മാർക്ക് സക്കർബർഗിൻ്റെ ആസ്തി 35 ബില്യൺ ഡോളറിന് താഴെയായിരുന്നു. വലിയൊരു തിരിച്ചുവരവാണ് 2024 ൽ സക്കർബർഗ് നടത്തിയിരിക്കുന്നത്. 

അതേസമയം, ലോകത്തിലെ ഏറ്റവും ഗുണ നിലവരമുള്ള ബീഫ് ലഭ്യമാക്കാൻ ഒരുങ്ങുകയാണ്  മാർക്ക് സക്കർബർഗ്. പല കമ്പനികളിലും സ്റ്റാര്‍ട്ട് അപ്പുകളിലും നിക്ഷേപം നടത്തുന്ന മെറ്റ തലവൻ ഏറ്റവും അവസാനമായി ഹവായ് സംസ്ഥാനത്തില്‍ പെടുന്ന പസഫിക് ദ്വീപായ കവായിലെ കൊയോലൗ റാഞ്ചിൽ കന്നുകാലികളെ വളർത്തുന്ന പുതിയ സംരംഭം ആരംഭിച്ചിരിക്കുകയാണ്.

ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ മാർക്ക് സക്കർബർഗ് തന്നെയാണ് ഈ കാര്യം അറിയിച്ചത്. മികച്ച ഗുണനിലവാരമുള്ള ബീഫ് എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് പുതിയ സംരഭത്തിലൂടെ സക്കർബർഗ് ഉദ്ദേശിക്കുന്നത്. 

ലോകത്തിലെ ഏറ്റവും ഉയർന്ന ഗുണനിലവാരമുള്ള ബീഫ് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ താൻ ഇപ്പോൾ കന്നുകാലികളെ വളർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സക്കർബർഗ് പറയുന്നു. ഇതിനായി തദ്ദേശീയമായി വിളയിച്ചെടുത്ത വിഭവങ്ങൾ കന്നുകാലികൾക്ക് തീറ്റയായി ഉപയോഗിക്കുമെന്ന് മെറ്റ സ്ഥാപകന്‍ പറയുന്നു. 

അതിനായി കൊയോലൗ റാഞ്ചിൽ റാഞ്ചിൽ തന്നെ ഉൽപാദിപ്പിക്കുന്ന മക്കാഡമിയ ഭക്ഷണവും ബിയറും കന്നുകാലികള്‍ക്ക് നല്‍കും. കന്നുകാലികളുടെ ഭക്ഷണക്രമത്തിന്‍റെ ഭാഗമാക്കാന്‍ മക്കാഡാമിയ മരങ്ങൾ നട്ടുപിടിപ്പിക്കും എന്നും സക്കർബർഗ്  പറയുന്നു. ഓരോ പശുവും ഓരോ വർഷവും 5,000-10,000 പൗണ്ട് ഭക്ഷണം നല്‍കുമെന്ന് സക്കർബർഗ് വെളിപ്പെടുത്തുന്നു. 

PREV
Read more Articles on
click me!

Recommended Stories

ശമ്പളം മാത്രം പോര, കരിയര്‍ വളരണം; ജോലി വലിച്ചെറിയാന്‍ ഒരുങ്ങി ജെന്‍സി
ടിക്കറ്റ് ബുക്കിങ് 'സൂപ്പര്‍ഫാസ്റ്റ്'; തട്ടിപ്പുകള്‍ക്ക് പൂട്ടിട്ട് റെയില്‍വേ