വിൻസ്മെര ജുവൽസ് കോഴിക്കോട് ഷോറൂം മോഹൻലാൽ ഉദ്ഘാടനം ചെയ്തു

Published : Aug 18, 2025, 12:06 PM IST
Vinsmera

Synopsis

വർണാഭമായ ഉദ്ഘാടന ചടങ്ങിൽ സംവിധായകൻ പ്രകാശ് വർമ്മയും പങ്കെടുത്തു. 10,000 ചതുരശ്ര അടിയിലധികം വ്യാപിച്ചുകിടക്കുന്ന ഷോറൂമിൽ, പരമ്പരാഗത, സമകാലിക ആഭരണ ശ്രേണിയുടെ വിപുലമായ ശേഖരം.

ആഘോഷം നിറച്ച, താരസമ്പന്നമായ ചടങ്ങിൽ വിൻസ്മെര ജുവൽസിന്റെ കോഴിക്കോട് മാവൂർ റോഡിലെ മെഗാ ഷോറൂമിന്റെ ഉദ്ഘാടനം, ഇന്ത്യൻ സിനിമയുടെ സൂപ്പർ സ്റ്റാറും, വിൻസ്മെര ജുവൽസിന്റെ ബ്രാൻഡ് അംബാസഡറുമായ മോഹൻ ലാൽ നിർവഹിച്ചു. ജന നിബിഡമായ റെഡ് കാർപെറ്റ് ഇവന്റിലാണ്, സൗന്ദര്യവും, മികവും ആഗ്രഹിക്കുന്ന ആരും കൊതിച്ചുപോകുന്ന ആഭരണ ശ്രേണികൾ നിറഞ്ഞ പുതിയ വിൻസ്മെര ഷോറൂം, മലയാളത്തിന്റെ ഇതിഹാസ താരം മോഹൻ ലാൽ കോഴിക്കോട്ടെയും പരിസരപ്രദേശങ്ങളിലെയും ആഭരണപ്രേമികൾക്കായി സമർപ്പിച്ചത്.

പ്രശസ്ത സംവിധായകനും, നടനുമായ പ്രകാശ് വർമ്മയും ചടങ്ങിൽ അതിഥിയായി പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ‍ തടിച്ചുകൂടിയ ആരാധകർക്ക് മുന്നിലേക്ക് മലയാളത്തിന്റെ പ്രിയ നടൻ മോഹൻ ലാലും, പ്രകാശ് വർമ്മയും ഒന്നിച്ചെത്തിയതോടെ ആവേശം അലകടലായി മാറി.

ഒരു റീട്ടെയിൽ ഷോറൂം എന്നതിലപ്പുറം, മികവും, മനോഹാരിതയും ഒന്നിക്കുന്ന ആഭരണ രൂപകൽപ്പനയുടെ അതുല്ല്യമായ അനുഭവമാണ് മെഗാ ഷോറൂം സമ്മാനിക്കുന്നത്. തിരക്കേറിയ കോഴിക്കോടിന്റെ നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന 10,000 ചതുരശ്ര അടിയിലധികം വ്യാപിച്ചുകിടക്കുന്ന ഷോറൂമിൽ, പരമ്പരാഗത, സമകാലിക, ഡെയ്‌ലി വെയർ ആഭരണങ്ങൾ മുതൽ പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ബ്രൈഡൽ വെയർ ആഭരണ ശ്രേണിയുടെ വിപുലമായ നിരയും ഒരുക്കിയിട്ടുണ്ട്. പുതുമയെ ചേർത്തുവെച്ച ഡിസൈനുകൾക്കൊപ്പം, പാരമ്പര്യ ആഭരണ ശേഖരങ്ങളുടെ വൈവിധ്യമാർന്ന ശ്രേണിയും ഉൾക്കൊള്ളുന്നുവെന്നതാണ് വിൻസ്മെര ജുവൽസിനെ വ്യത്യസ്തമാക്കുന്നത്.

സ്വർണം, ഡയമണ്ട്, പോൾകി, പ്രഷ്യസ് ജെം സ്റ്റോൺ, പ്ലാറ്റിനം ശേഖരങ്ങൾ എന്നിവയുടെ എക്സ്ക്ലൂസീവ് ശ്രേണി പ്രദർശിപ്പിച്ചിരിക്കുന്ന ഷോറൂം സമാനതകളില്ലാത്ത ജ്വല്ലറി ഷോപ്പിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്നു. കാലാതീതമായ രൂപകൽപ്പനയും, ആധുനിക വൈദഗ്ധ്യവും സംയോജിപ്പിച്ച്, കോഴിക്കോടിന്റെയും പരിസര പ്രദേശങ്ങളിലെയും ജ്വല്ലറി പ്രേമികൾക്ക് പുതുമ നിറഞ്ഞ ജ്വല്ലറി ഷോപ്പിങ്ങ് അനുഭവം ഷോറൂം സമ്മാനിക്കും. പാരമ്പര്യവും ആകർഷണീയതയും ചേർന്ന് ആഭരണ രൂപകൽപ്പനയിലെ കരകൗശലം പ്രതിഫലിപ്പിക്കുന്നതാണ് ഷോറൂമിലെ ഓരോ ആഭരണ ശ്രേണികളും.

"വിൻസ്മെര ജുവൽസിനെ ഹൃദയം കൊണ്ട് സ്വീകരിച്ച കോഴിക്കോടിനോട് സന്തോഷപൂർവ്വം നന്ദി അറിയിക്കുന്നതായി' വിൻസ്മെര ഗ്രൂപ്പ് ചെയർമാൻ ദിനേശ് കാംബ്രത്ത് പറഞ്ഞു. വിൻസ്മെര ജുവൽസിന്റെ വിവിധ ശ്രേണികളിലെ ആഭരണ ഡിസൈനുകൾ ഏറ്റെടുത്ത് ഉപഭോക്താക്കൾ നൽകിയ വലിയ അംഗീകാരം കൂടുതൽ പ്രദേശങ്ങളിലേക്ക് ബ്രാൻഡിന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന് ഞങ്ങൾക്ക് പ്രചോദനമേകുന്നു. കൂടാതെ ജ്വല്ലറി ഷോപ്പിങ്ങിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ആഭരണ പ്രേമികളുടെ മനസ്സിലെ ആദ്യ പേരുകളിലൊന്നായി മാറാൻ വിൻസ്മെരയ്ക്ക് സാധിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും" ദിനേശ് കാംബ്രത്ത് വ്യക്തമാക്കി.

"ജ്വല്ലറി വിപണനരംഗത്ത് വിൻസ്മെര ഗ്രൂപ്പിന്റെ സ്ഥാപകർക്കുള്ള അതുല്ല്യമായ പരിചയസമ്പത്തും, ആഭരണ റീട്ടെയിൽ മേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനുള്ള അവരുടെ അഭിനിവേശവും അടുത്തറിഞ്ഞതാണ് ബ്രാൻഡിന്റെ ഭാഗമാകാൻ തന്നെ പ്രേരിപ്പിച്ചതെന്ന് മെഗാ ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ച മോഹൻ ലാൽ പറ‍ഞ്ഞു. സമാനതകളില്ലാത്ത സൂക്ഷ്മതയോടെ പുതുകാലത്തെ ചേർത്തുവെച്ച ആഭരണ ഷോപ്പിങ്ങ് അനുഭവമാണ് വിൻസ്മെര ഷോറൂം സമ്മാനിക്കുന്നത്. വിൻസ്മെരയുടെ കാലാതീതമായ ഈ യാത്രയുടെ ഭാഗമാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും മോഹൻ ലാൽ കൂട്ടിച്ചേർത്തു.

ജ്വല്ലറി വിപണന രംഗത്തെ പുതുമയും, വൈവിധ്യവും അടയാളപ്പെടുത്തുന്ന ചടങ്ങായി കോഴിക്കോട് മെഗാ ഷോറൂമിന്റെ ലോഞ്ചിങ്ങ് മാറി. കോഴിക്കോട്ടെ വിശാലമായ ജ്വല്ലറി ഷോറൂമിലൂടെ പുതിയൊരു വിപണയിലേക്ക് ചുവടുവെക്കുന്നതിനൊപ്പം, കേരളത്തിന്റെ ആഭരണ ഷോപ്പിങ്ങ് അനുഭവത്തിന് പുതിയ നിർവചനവും നൽകുകയാണ് വിൻസ്മെര ജുവൽസ്. മെഗാ ഷോറൂം പ്രവർത്തനമാരംഭിച്ചതോടെ, ആഭരണ രൂപകൽപ്പനയിലും, വൈവിധ്യമാർന്ന ജ്വല്ലറി ശേഖരങ്ങളിലൂടെയും തിളങ്ങുന്ന വിൻസ്മെര ജുവൽസിന്റെ പുതിയൊരു അധ്യായത്തിനും തുടക്കമായിരിക്കുകയാണ്. ആഭരണ നിർമ്മാണത്തിലും കയറ്റുമതിയിലും പതിറ്റാണ്ടുകളുടെ വൈദഗ്ധ്യമുള്ള വിൻസ്മെര ഗ്രൂപ്പ്, ഇന്ത്യയിലും യുഎഇയിലുടനീളവുമായി ആയിരത്തിലധികം വിദഗ്ധ പ്രൊഫഷണലുകളുടെ വളരുന്ന ടീമിനൊപ്പം ആഭരണ വ്യവസായ രംഗത്ത് വിപുലമായ മുന്നേറ്റത്തിന് തയ്യാറെടുക്കുകയാണ്.

കൊച്ചി, തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിൽ വിൻസ്മെര ജുവൽസിന്റെ പുതിയ ഷോറൂമുകൾ ഉടൻ തുറന്ന് പ്രവർത്തനമാരംഭിക്കും. കോഴിക്കോട് പ്രവർത്തനമാരംഭിച്ച മെഗാ ഷോറൂം ഗ്രൂപ്പിന്റെ ഇന്ത്യയിലെ വിശാലമായ വിപുലീകരണ നീക്കങ്ങളുടെ ആദ്യപടിയാണ്. യുഎഇയിലെ (കരാമ സെന്റർ, ഷാർജ, അബുദാബി, ബർ ദുബായ് എന്നിവിടങ്ങളിലെ ഷോറൂമുകൾ), സിംഗപ്പൂർ, മലേഷ്യ, യുകെ, യുഎസ്എ എന്നിവിടങ്ങളിൽ ഷോറൂമുകൾ തുറക്കുന്നതിന്റെ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.

വിൻസ്മെര ഗ്രൂപ്പ് വൈസ് ചെയർമാൻ അനിൽ കാംബ്രത്ത്, മാനേജിംഗ് ഡയറക്ടർ മനോജ് കാംബ്രത്ത്, എക്സിക്യൂട്ടീവ് ഡയറക്ടർ കൃഷ്ണൻ കാംബ്രത്ത് എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. വിൻസ്മെര ജുവൽസിന്റെ പുതിയൊരു യുഗത്തിനാണ് കോഴിക്കോട്ടെ മെഗാ ഷോറൂമിന്റെ ലോഞ്ചിങ്ങോടെ തുടക്കമായിരിക്കുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം