നിങ്ങളുടെ എടിഎം പിൻ ഈ നമ്പറുകളാണോ? എങ്കിൽ പണിപാളും, ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ..

Published : May 16, 2024, 05:15 PM ISTUpdated : May 16, 2024, 06:06 PM IST
നിങ്ങളുടെ എടിഎം പിൻ ഈ നമ്പറുകളാണോ? എങ്കിൽ പണിപാളും, ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ..

Synopsis

കാർഡുകൾ നഷ്ടപ്പെടുന്നത്പോലുള്ള സന്ദർഭം ഉണ്ടാകുമ്പോൾ എളുപ്പം നിങ്ങളുടെ പിൻ കണ്ടുപിടിക്കാൻ മറ്റുള്ളവർക്ക് കഴിയും. ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന നാലക്ക പിൻ നമ്പറുകൾ ഏതൊക്കെയാണ്? 

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരും ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവരും തങ്ങളുടെ കാർഡുകൾ ഒരു നാലക്ക നമ്പർ വെച്ച് സുരക്ഷിതമാക്കിയിട്ടുണ്ടാകും. ഈ പിൻ തിരഞ്ഞെടുക്കുന്നതിന് മുൻപ് ആലോചിട്ടുണ്ടോ നിങ്ങളുടെ പണം എത്രത്തോളം സുരക്ഷിതമാണെന്ന്? ഏറ്റവും സാധാരണമായി ഉപയോഗിക്കുന്ന നമ്പറുകളാണ് നിങ്ങൾ തെരഞ്ഞെടുക്കുന്നതെങ്കിൽ തീർച്ചയായും തട്ടിപ്പുകാർക്ക് അത് കണ്ടുപിടിക്കാനുള്ള സാധ്യത വർധിപ്പിക്കും. പെട്ടന്ന് ഓർക്കാനും എളുപ്പമുള്ളതുമായ നമ്പറുകൾ ആയിരിക്കും പലരും പിൻ ആയി തെരഞ്ഞെടുക്കുക. ഇത് തീർത്തും അപകടമാണ്. കാരണം കാർഡുകൾ നഷ്ടപ്പെടുന്നത്പോലുള്ള സന്ദർഭം ഉണ്ടാകുമ്പോൾ എളുപ്പം നിങ്ങളുടെ പിൻ കണ്ടുപിടിക്കാൻ മറ്റുള്ളവർക്ക് കഴിയും. ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന നാലക്ക പിൻ നമ്പറുകൾ ഏതൊക്കെയാണ്? 

0000 അല്ലെങ്കില്‍ 1234 എന്നിങ്ങനെ എളുപ്പം ഊഹിച്ചെടുക്കാവുന്ന പിന്‍നമ്പറുകളോ, കാർഡ് ഉടമയുടെ ജനനതീയതിയോ ഫോണ്‍നമ്പറോ ഉപയോഗിച്ചുള്ള പിന്‍ നമ്പറുകള്‍ എന്നിവയൊക്കെ ദുര്‍ബലമായ പിന്‍നമ്പറുകളായാണ് കണക്കാക്കപ്പെടുന്നത്.  'ഇന്‍ഫര്‍മേഷന്‍ ഈസ് ബ്യൂട്ടിഫുള്‍' നടത്തിയ സൈബര്‍ സുരക്ഷ സംബന്ധിച്ച പഠനത്തില്‍ 3.4 ദശലക്ഷം പിന്‍ നമ്പറുകള്‍ പരിശോധിച്ച് നടത്തിയ പഠനത്തിൽ ഏറ്റവും ദുര്‍ബലമായ പിന്നുകളെന്ന് കണ്ടെത്തിയവ ഇതാണ് 

1. 1234

2. 1111

3. 0000

4. 1212

5. 7777

6. 1004

7. 2000

8. 4444

9. 2222

10. 6969


ഇങ്ങനെ എളുപ്പമുള്ള നമ്പറുകൾ നൽകുന്നതിലുള്ള ഏറ്റവും വലിയ അപകടസാധ്യതകളിൽ ഒന്ന് ഹാക്കർമാർക്ക് അവ എളുപ്പത്തിൽ ഊഹിക്കാൻ കഴിയും എന്നതാണ്. 61 തവണ ശ്രമിക്കുമ്പോൾ, ഒരു ഹാക്കർക്ക് എല്ലാ പാസ്‌കോഡുകളുടെയും മൂന്നിലൊന്ന് തകർക്കാൻ കഴിയുമെന്ന് പറയപ്പെടുന്നു, 

സാധാരണയായി ഉപയോഗിക്കാത്ത പിൻ നമ്പറുകൾ ഇവയാണ് 

1. 8557

2. 8438

3. 9539

4. 7063

5. 6827

6. 0859

7. 6793

8. 0738

9. 6835

10. 8093 

ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന പിൻ നമ്പർ ആണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ അത് മാറ്റുന്നത് ഗുണം ചെയ്യും . 
 

 

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം