മുകേഷ് അംബാനിയുടെ അയൽക്കാർ ചില്ലറക്കാരല്ല; ആൻ്റിലിയക്ക് അടുത്ത് താമസിക്കുന്നത് ഈ അതിസമ്പന്നർ

Published : Oct 05, 2024, 04:39 PM IST
മുകേഷ് അംബാനിയുടെ അയൽക്കാർ  ചില്ലറക്കാരല്ല; ആൻ്റിലിയക്ക് അടുത്ത് താമസിക്കുന്നത് ഈ അതിസമ്പന്നർ

Synopsis

ആൾട്ടമൗണ്ട് റോഡിൽ സ്ഥിതി ചെയ്യുന്ന ആൻ്റിലിയ 15,000 കോടിയിലധികം വിലമതിക്കുന്ന വസതിയാണ്

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കോടീശ്വരനാണ് മുകേഷ് അംബാനി. ഭാര്യ നിത അംബാനിയും മക്കൾ ആകാശ്, അനന്ത് മരുമക്കൾ ശ്ലോക, രാധിക എന്നിവരോടൊപ്പം ലോകത്തിലെ ഏറ്റവും ചെലവേറിയ ഭാവങ്ങളിൽ ഒന്നായ ആൻ്റിലിയയിൽ ആണ് മുകേഷ് അംബാനി താമസിക്കുന്നത്. ആൾട്ടമൗണ്ട് റോഡിൽ സ്ഥിതി ചെയ്യുന്ന ആൻ്റിലിയ 15,000 കോടിയിലധികം വിലമതിക്കുന്ന വസതിയാണ്. പെർകിൻസ് ആൻഡ് വിൽ നിർമ്മിച്ച ആൻ്റിലിയ 27 നിലകളുള്ള ഒരു റെസിഡൻഷ്യൽ ടവറാണ്. ഇത്രയും വിലമതിക്കുന്ന വസതിയിൽ താമസിക്കുന്ന മുകേഷ് അംബാനിയുടെ അയൽക്കാർ ആരൊക്കെയാണ് എന്നറിയാമോ... 

1  ഗൗതം സിംഘാനിയ

മുകേഷ് അംബാനിയുടെ ഏറ്റവും അടുത്ത അയൽക്കാരൻ ഗൗതം സിംഘാനിയ ആണ്. ഗൗതം സിംഘാനിയയുടെ സ്വകാര്യ വസതിയായ ജെകെ ഹൗസിൻ്റെ മൂല്യം 6,000 കോടിയിലേറെയാണെന്നാണ് റിപ്പോർട്ട്. ഇന്ത്യയുടെ ശതകോടീശ്വരന്മാരുടെ താമസ സ്ഥലം എന്ന് വിശേഷിക്കപ്പെടുന്ന അൽതാമൗണ്ട് റോഡിലാണ് ജെകെ ഹൗസ് സ്ഥിതി ചെയ്യുന്നത്.

3. രചന ജെയിൻ

ഡ്രീം 11 സഹസ്ഥാപകൻ ഹർഷ് ജെയിനിൻ്റെ ഭാര്യ രചന ജെയിനും മുകേഷ് അംബാനിയുടെ വസതിക്ക് അടുത്താണ് താമസം. മുകേഷ് അംബാനിയുടെ സഹോദരൻ' ആയി കണക്കാക്കപ്പെടുന്ന ആനന്ദ് ജെയിനിൻ്റെ മരുമകളാണ് രചന ജെയിൻ. 

4. മോത്തിലാൽ ഓസ്വാൾ

മുകേഷ് അംബാനിയുടെ വസതിക്ക് സമീപമാണ്, 1.5 ബില്യൺ ഡോളർ ആസ്തിയുള്ള പ്രമുഖ വ്യവസായിയായ മോത്തിലാൽ ഓസ്വാളും താമസിക്കുന്നത്. 2020-ൽ ഓസ്വാൾ 17 നിലകളുള്ള ഡ്യൂപ്ലെക്‌സ് വസതി  1.48 ലക്ഷം രൂപയ്ക്കാണ് വാങ്ങിയത്. മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിൻ്റെ മാനേജിംഗ് ഡയറക്ടറും സിഇഒയും ആണ്. 

5. എൻ ചന്ദ്രശേഖരൻ

ടാറ്റ സൺസിൻ്റെ ചെയർമാനായ എൻ ചന്ദ്രശേഖരന് ജസ്‌ലോക് ഹോസ്പിറ്റലിനോട് ചേർന്നുള്ള വസ്തിയിലാണ് താമസിക്കുന്നത്. 98 കോടിയാണ് ഇതിന്റെ മൂല്യം. അഞ്ച് വർഷത്തിലേറെയായി അദ്ദേഹം ഇവിടെ താമസിക്കുന്നു.

6. ഗുരു ദത്ത്

മുതിർന്ന നടനും ചലച്ചിത്രകാരനുമായ ഗുരു ദത്ത് ജനിച്ചതും വളർന്നതും പെദ്ദാർ റോഡിലാണ്. പിന്നീട്, അദ്ദേഹം മുംബൈയിലെ പാലി ഹില്ലിലേക്ക് താമസം മാറി, 
 

PREV
Read more Articles on
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്