സഹോദരൻ ആകാശിന് തൊട്ടുപിന്നാലെ സ്ഥാനക്കയറ്റത്തിന് ഒരുങ്ങുകയാണ് ഇഷ അംബാനി
മുംബൈ : ഇഷ അംബാനിയെ റിലയൻസ് കമ്പനിയുടെ റീട്ടെയിൽ യൂണിറ്റിന്റെ ചെയർമാനായി നിയമിക്കാൻ ഒരുങ്ങുന്നു. ഇഷ അംബാനിയുടെ സ്ഥാനക്കയറ്റത്തെക്കുറിച്ചുള്ള പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. റിലയൻസിന്റെ ടെലികോം യൂണിറ്റായ ജിയോ ഇൻഫോകോം ലിമിറ്റഡിന്റെ ചെയർമാനായി ആകാശ് അംബാനി നിയമിതനായതിനു തൊട്ടുപിന്നാലെയാണ് ഇരട്ട സഹോദരിയായ ഇഷയുടെ സ്ഥാനക്കയറ്റ വാർത്തകൾ എത്തുന്നത്.
റിലയൻസ് റീട്ടെയിലും റിലയൻസ് ജിയോയും ഓയിൽ-ടു-ടെലികോം കൂട്ടായ്മയുടെ അനുബന്ധ സ്ഥാപനങ്ങളാണ് റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡയറക്ടർ സ്ഥാനത്ത് നിന്നും മുകേഷ് അംബാനി ഇന്നലെ രാജി വെച്ചിരുന്നു. യേൽ യൂണിവേഴ്സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥിനിയാണ് 30കാരിയായ ഇഷ. ആകാശിനെ കൂടാതെ അനന്ത് എന്ന ഇളയ സഹോദരൻ കൂടിയുണ്ട് ഇഷയ്ക്ക്.
Read Also : Reliance Jio: റിലയൻസ് ജിയോ ഡയറക്ടർ സ്ഥാനം രാജിവെച്ച് മുകേഷ് അംബാനി; ചെയർമാനായി ആകാശ് അംബാനി
ജിയോയുടെ പുതിയ ചെയർമാനായ ആകാശ് അംബാനി നേരത്തെ കമ്പനിയുടെ ബോർഡിൽ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. പുതിയ മാനേജിംഗ് ഡയറക്ടറായി പങ്കജ് മോഹൻ പവർ ടെൽകോയുടെ ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ്. പുതിയ നിയമനങ്ങളുടെ കാലാവധി 2022 ജൂൺ 27 മുതൽ അഞ്ച് വർഷമാണ്.
റിലയൻസ് ജിയോയുടെ പുതിയ ചെയർമാൻ ആകാശ് അംബാനിയെക്കുറിച്ചുള്ള 5 വസ്തുതകൾ അറിയാം
Read Also : Reliance Jio : ആരാണ് ആകാശ് അംബാനി? റിലയൻസ് ജിയോയുടെ പുതിയ ചെയർമാനെക്കുറിച്ച് അറിയാം