ജിയോയിലൂടെ അംബാനിയുടെ പുതിയ ചുവടുവെപ്പ്; അന്താരാഷ്ട്ര കമ്പനികളുമായി ചേര്‍ന്നുള്ള പുതിയ പദ്ധതി ഉടന്‍

Published : Aug 28, 2023, 06:02 PM ISTUpdated : Aug 28, 2023, 06:47 PM IST
ജിയോയിലൂടെ അംബാനിയുടെ പുതിയ ചുവടുവെപ്പ്; അന്താരാഷ്ട്ര കമ്പനികളുമായി ചേര്‍ന്നുള്ള പുതിയ പദ്ധതി ഉടന്‍

Synopsis

സ്മാര്‍ട്ടും ലളിതവുമായ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ തങ്ങളുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി ഉപഭോക്താക്കളില്‍ എത്തിക്കുമെന്നായിരുന്നു മുകേഷ് അംബാനിയുടെ വാക്കുകള്‍.

മുബൈ: ടെലികോം ഉള്‍പ്പെടെയുള്ള നിലവിലുള്ള മേഖലകള്‍ക്ക് പുറമെ പുതിയ ചുവടുവെപ്പുകള്‍ക്ക് തയ്യാറെടുക്കുകയാണ് മുകേഷ് അംബാനിയുടെ ജിയോ. ജിയോ ഫൈനാന്‍ഷ്യല്‍ സര്‍വീസസിന്റെ കീഴില്‍ ഇന്‍ഷുറന്‍സ് രംഗത്തേക്കാണ് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്. ലൈഫ് ഇന്‍ഷുറന്‍സും ജനറല്‍ ഇന്‍ഷുറന്‍സും ഹെല്‍ത്ത് ഇന്‍ഷുറന്‍സും ഉള്‍പ്പെടെയുള്ള സേവനങ്ങളുമായി ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഉടന്‍ രംഗത്തെത്തുമെന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി അറിയിച്ചിരിക്കുന്നത്.

ഇന്‍ഷുറന്‍സ് രംഗത്തേക്ക് കൂടി ചുവടുവെയ്ക്കുന്ന വിവരം തിങ്കളാഴ്ച നടന്ന ആനുവല്‍ ജനറല്‍ മീറ്റിങില്‍ (എ.ജി.എം) പങ്കെടുക്കുത്ത് സംസാരിക്കവെയാണ് മുകേഷ് അംബാനി ഓഹരി ഉടമകളോട് പറഞ്ഞത്. സ്മാര്‍ട്ടും ലളിതവുമായ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ തങ്ങളുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി ഉപഭോക്താക്കളില്‍ എത്തിക്കുമെന്നായിരുന്നു മുകേഷ് അംബാനിയുടെ വാക്കുകള്‍. പ്രഡിക്ടീവ് ഡേറ്റാ അനലിസ്റ്റിക്സ് സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി ഫലപ്രദമായ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ക്ക് രൂപം നല്‍കുമെന്നും തികച്ചും വ്യത്യസ്തമായ തരത്തില്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാതൃ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് വേര്‍പ്പെടുത്തിയ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഗസ്റ്റ് 21നാണ് ഓഹരി  വിപണിയില്‍ ലിസ്റ്റ് ചെയ്തത്.

Read also:  ലോക്സഭാ തെരഞ്ഞെടുപ്പ് ബിജെപി ഈ ഡിസംബറില്‍ തന്നെ നടത്താന്‍ സാധ്യതയുണ്ട്: മമത ബാനര്‍ജി

അതേസമയം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ബോര്‍ഡില്‍ നിന്ന് നിത അംബാനി മാറി നില്‍ക്കുമെന്നും ഇന്ന് മുകേഷ് അംബാനി അറിയിച്ചു. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 46-ാമത് വാർഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് നിത അംബാനി ബോർഡിൽ നിന്നും വിട്ടുനിൽക്കുന്നതിനെ കുറിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാൻ മുകേഷ് അംബാനി അറിയിച്ചത്. റിലയൻസിന്റെ ബോർഡിൽ ഇഷ, ആകാശ്, അനന്ത് അംബാനി എന്നിവരെ ശുപാർശ ചെയ്യുന്നതായും നിത അംബാനി റിലയൻസ് ഫൗണ്ടേഷന്റെ ചെയർപേഴ്‌സണായി തുടരുമെന്നും കമ്പനി അറിയിച്ചു.

റിലയന്‍സിന്റെ 46-ാമത് എജിഎമ്മില്‍ നിക്ഷേപകർ ആകാംക്ഷയോടെ പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കുകയാണ്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) 46-ാമത് വാർഷിക പൊതുയോഗം (എജിഎം) ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ചു.  എംഡിയും ചെയർമാനുമായ മുകേഷ് അംബാനി നടപടിക്രമങ്ങൾ ഉദ്ഘാടനം ചെയ്യുന്നു. വീഡിയോ കോൺഫറൻസിങ് വഴിയാണ് പരിപാടി നടക്കുന്നത്. യൂട്യൂബ് ഉൾപ്പെടെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടനീളം ഇത് തത്സമയ സ്ട്രീം ചെയ്യുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം....

 

PREV
Read more Articles on
click me!

Recommended Stories

കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി
228.06 കോടി രൂപയുടെ തട്ടിപ്പ് നടത്തിയോ? അനിൽ അംബാനിയുടെ മകൻ ജയ് അൻമോലിനെതിരെ കേസെടുത്ത് സിബിഐ