വിപണി സാഹചര്യങ്ങള്‍ പ്രതികൂലമായിട്ടും മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസിന് വന്‍ നേട്ടം

By Web TeamFirst Published Apr 25, 2019, 3:23 PM IST
Highlights

2018 -19 ല്‍ 2135.1 കോടി രൂപയായിരുന്നു വായ്പ വിതരണം. എന്നാല്‍ 2017 -18 ല്‍ ഇത് 1969.6 കോടിയായിരുന്നു. ഉപഭോക്തൃ അടിത്തറയില്‍ 22 ശതമാനത്തിന്‍റെ വാര്‍ഷിക വളര്‍ച്ചയാണ് കൈവരിച്ചത്. 

തിരുവനന്തപുരം: മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പില്‍ ഉള്‍പ്പെട്ട മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ് ലിമിറ്റഡ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 82.4 കോടി രൂപ അറ്റാദായം നേടിയെടുത്തു. 2017 -18 നെക്കാള്‍ 54 ശതമാനം കൂടുതലാണിത്. വായ്പ വിതരണത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ എട്ട് ശതമാനം വര്‍ധനയും കമ്പനി കൈവരിച്ചു. 

2018 -19 ല്‍ 2135.1 കോടി രൂപയായിരുന്നു വായ്പ വിതരണം. എന്നാല്‍ 2017 -18 ല്‍ ഇത് 1969.6 കോടിയായിരുന്നു. ഉപഭോക്തൃ അടിത്തറയില്‍ 22 ശതമാനത്തിന്‍റെ വാര്‍ഷിക വളര്‍ച്ചയാണ് കൈവരിച്ചത്. ഇടപാടുകാരുടെ എണ്ണം 6,97,374 ആയി ഉയര്‍ന്നു. 

അറ്റാദായ വര്‍ധനയെ തുടര്‍ന്ന് കൂടുതല്‍ പ്രദേശങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനുളള തയ്യാറെടുപ്പിലാണിപ്പോള്‍ കമ്പനി. വിപണി സാഹചര്യങ്ങള്‍ പ്രതികൂലമായിട്ടും കമ്പനിക്ക് മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞതായി മാനേജിങ് ഡയറക്ടര്‍ തോമസ് ജോര്‍ജ് മുത്തൂറ്റ് അറിയിച്ചു. 
 

click me!