സ്വന്തം പേര് തന്നെ ബാങ്ക് അക്കൗണ്ട് നമ്പർ ആയാലോ; പുതിയ സൗകര്യവുമായി ഈ ബാങ്ക്

Published : Jun 14, 2023, 04:00 PM IST
സ്വന്തം പേര് തന്നെ ബാങ്ക് അക്കൗണ്ട് നമ്പർ ആയാലോ; പുതിയ സൗകര്യവുമായി ഈ ബാങ്ക്

Synopsis

ബാങ്ക് ഉപഭോക്താക്കൾക്ക്  ഇഷ്ടമുള്ള പേര്  അക്കൗണ്ട് നമ്പറായി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നതാണ് പുതിയ സേവനം


 മ്മൾ  കണ്ടുശീലിച്ച ബാങ്ക് അക്കൗണ്ട് നമ്പറുകൾ  അക്കങ്ങൾ മാത്രമുള്ളതാണ്. അതുകൊണ്ടുതന്നെ 15 അക്ക ബാങ്ക് അക്കൗണ്ട് നമ്പർ ഓർത്തുവെയ്ക്കാനും പ്രയാസമാണ്.  ഇനി എതെങ്കിലും ആവശ്യങ്ങൾക്കായി പകർത്തിയെവുതുമ്പോഴൊക്കെയും, തുടർച്ചയായി നമ്പറുകൾ ആയതിനാൽ, തെറ്റാതിരിക്കാനായി പലതവണ ഒത്തുനോക്കി വേണം പകർത്തി എഴുതാൻ.    എന്നാൽ ഇഷ്ടമുള്ള പേര് നൽകി അക്കൗണ്ട് നമ്പർ സെറ്റ് ചെയ്താലോ ? അതെ ഉപഭോക്താവിന് ഇഷ്ടമുള്ള പേര് നൽകി അക്കൗണ്ട് നമ്പർ സെറ്റ് ചെയ്യാനുള്ള സൗകര്യമൊരുക്കുകയാണ് പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ഓവർസീസ് ബാങ്ക്.  

സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉപഭോക്താക്കൾക്കായി 'മൈ അക്കൗണ്ട് മൈ നെയിം' എന്ന പേരിലാണ് പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ, ഉപഭോക്താക്കൾക്ക്ഐഒബി യിൽ അക്കൗണ്ട് നമ്പറായി ഏത് പേരും തിരഞ്ഞെടുക്കാം. ഇത്തരമൊരു പദ്ധതി ബാങ്കിംഗ് മേഖലയിൽ ഇത് ആദ്യാമായാണെന്നും ബാങ്കിന്റെ പ്രസ്താവനയിൽ പറയുന്നു.

സാധാരണയായി 15 അക്ക അക്കൗണ്ട് നമ്പറാണ് സാമ്പത്തിക ഇടപാടുകൾക്കായി ബാങ്കുകൾ നൽകുന്നത്. ഇതിന് പകരം
ബാങ്ക് ഉപഭോക്താക്കൾക്ക്  ഇഷ്ടമുള്ള പേര്  അക്കൗണ്ട് നമ്പറായി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നതാണ് പുതിയ സേവനം. അത് എല്ലാ ഇടപാടുകൾക്കും ഉപയോഗിക്കാവുന്നതാണ്.

പുതിയ പദ്ധതി പ്രകാരം അക്കൗണ്ട് നമ്പർ  ഏഴ് അക്ഷരങ്ങളോ ഏഴ് അക്കങ്ങളോ ചേർന്നതായിരിക്കണം അല്ലെങ്കിൽ ഏഴ് അക്ഷരസംഖ്യകളോ ആകാം .ഉദാഹരണത്തിന് AJIT007, PRADHAN അല്ലെങ്കിൽ 2424707 എന്നിങ്ങനെ ആയിരിക്കും. തുടക്കത്തിൽ, ഈ സൗകര്യം ഐഒബി എസ്ബി എച്ച്എൻഐI, ഐഒബി എസ്ബി സാലറി അക്കൗണ്ട് ഉപഭോക്താക്കൾക്ക് മാത്രമാണ് ലഭ്യമാവുക. രാജ്യത്തെ 49 റീജിയണൽ ഓഫീസുകളിലും പദ്ധതി ലഭ്യമാക്കുമെന്നും ബാങ്ക് പ്രസ്താവനയിലൂടെ അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും