പോസ്റ്റ് ഓഫീസ് അക്കൗണ്ടുകൾക്ക് നോമിനി പ്രധാനം, എന്തുകൊണ്ട് ?

By Web TeamFirst Published Jan 21, 2023, 1:47 PM IST
Highlights

ഉയർന്ന പലിശയാണ് പോസ്റ്റ് ഓഫീസിൽ സമ്പാദ്യ പദ്ധതികളുടെ പ്രത്യേകത. അക്കൗണ്ട് ഉടമകൾക്ക് നോമിനി ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. കാരണം ഇതാണ് 
 

പോസ്റ്റ് ഓഫീസിൽ നിക്ഷേപങ്ങൾ ജനപ്രിയമാണ്. കാരണം, ഉയർന്ന പലിശയും കേന്ദ്ര സർക്കാരിന്റെ സുരക്ഷയും ആളുകളെ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിലേക്ക് ആകർഷിക്കുന്നു. അക്കൗണ്ടിൽ കൃത്യസമയത്ത് ക്ലെയിം തീർപ്പാക്കൽ ഉറപ്പാക്കുന്നതിന്, പോസ്റ്റ് ഓഫീസുകൾക്ക് കേന്ദ്ര സർക്കാർ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുപ്രകാരം പോസ്റ്റ് ഓഫീസുകളിൽ എൻഎസ്എസ് അക്കൗണ്ടിൽ നിക്ഷേപിക്കുന്ന നിക്ഷേപകർ നോമിനേഷൻ ഉറപ്പ് വരുത്തണം. കാരണം ഇതിലൂടെ അക്കൗണ്ട് ഉടമയുടെ മരണശേഷം അവരുടെ കുടുംബാംഗങ്ങൾക്ക് എൻഎസ്എസ് ക്ലെയിം സെറ്റിൽമെന്റ് തുക വേഗത്തിൽ ലഭിക്കും. അക്കൗണ്ടിൽ നോമിനി ഇല്ലെങ്കിൽ, ക്ലെയിം ഏഴ് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ തീർപ്പാക്കും.

തപാൽ വകുപ്പിന്റെ ഏറ്റവും പുതിയ ഉത്തരവ് പ്രകാരം എല്ലാ പോസ്റ്റോഫീസുകളും അക്കൗണ്ട് ഉടമ  മരണപ്പെട്ട ക്ലെയിം കേസുകൾ നിശ്ചിത സമയക്രമം/മാനദണ്ഡങ്ങൾ പ്രകാരം  തീർപ്പാക്കിയിരിക്കണം. അതായത് നോമിനേഷൻ ഉള്ള കേസുകളിൽ ഒറ്റ ദിവസം കൊണ്ട് ക്ലെയിം നൽകണം. നോമിനേഷൻ ഇല്ലാത്ത കേസുകളാണെങ്കിൽ ഏഴ് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ക്ലെയിം നൽകണം. പേയ്‌മെന്റ് ട്രാൻസ്ഫർ ചെയ്യുന്നതിനായി അപേക്ഷ സമർപ്പിക്കുന്ന സമയത്ത് അക്കൗണ്ട് ഉടമയുടെ അക്കൗണ്ട് വിശദാംശങ്ങൾ നല്കാൻ നോമിനി ശ്രദ്ധിക്കണം. അക്കൗണ്ട് ഉടമകൾ നേരത്തെ തന്നെ അക്കൗണ്ട് വിശദാംശങ്ങൾ നൽകണം. ചെക്ക് മുഖേന പേയ്‌മെന്റ് നൽകുന്നതിന് നോമിനികൾ വീണ്ടും പോസ്റ്റ് ഓഫീസ് സന്ദർശിക്കേണ്ടതില്ല.

മരണപ്പെട്ട ക്ലെയിം കേസുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിന് പോസ്റ്റ് ഓഫീസുകൾ ഇനിപ്പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം 

1] മരണപ്പെട്ട ക്ലെയിം കേസിൽ കെവൈസി ഡോക്യുമെന്റുകൾ ലഭിക്കുന്ന സമയത്ത്, അവകാശിയുടെ കെവൈസി ഡോക്യുമെന്റ് ഒറിജിനൽ കെവൈസി ഡോക്യുമെന്റുകൾക്കൊപ്പം പരിശോധിച്ചുറപ്പിക്കണം

2] കെവൈസി രേഖകളുടെ പകർപ്പിൽ സാക്ഷികളുടെ ഒപ്പ് ലഭ്യമാണെങ്കിൽ, സാക്ഷികളുടെ നേരിട്ടുള്ള സാന്നിധ്യം ആവശ്യമില്ല.

3] പേയ്‌മെന്റ് ട്രാൻസ്ഫർ ചെയ്യുന്നതിനായി ക്ലെയിം കേസ് സമർപ്പിക്കുന്ന സമയത്ത്  സേവിംഗ്‌സ് അക്കൗണ്ട് വിശദാംശങ്ങൾ നൽകന്‍ ബോധവാന്മാരായിരിക്കണം, ഇങ്ങനെ നൽകിയാൽ ചെക്ക് മുഖേന പേയ്‌മെന്റ് ലഭിക്കുന്നതിന് നോമിനികൾ വീണ്ടും പോസ്റ്റ് ഓഫീസ് സന്ദർശിക്കേണ്ടതില്ല.

4] മരണപ്പെട്ട ക്ലെയിം കേസുകൾ തീർപ്പാക്കുന്നതിനായി സബ് പോസ്റ്റ് ഓഫീസ്/ഹെഡ് പോസ്റ്റ് ഓഫീസ് പ്രത്യേക സാംഗ്ഷൻ മെമ്മോ നൽകേണ്ടതില്ല. 'ഓഫീസ് ഉപയോഗത്തിന് മാത്രം' എന്ന് നിർദ്ദേശിച്ചിരിക്കുന്ന ഫോം-11-ന്റെ രണ്ടാം ഭാഗത്ത്  ക്ലെയിം അനുവദിക്കും.

5] മരണപ്പെട്ട ഒരു ക്ലെയിം കേസ് പൂർണ്ണമായ രേഖകളോടൊപ്പം ലഭിച്ചുകഴിഞ്ഞാൽ മുഖേനയുള്ള കൂടുതൽ പരിശോധന ആവശ്യമില്ല.

6] എല്ലാ പോസ്റ്റോഫീസുകളും നിർദ്ദിഷ്ട സമയക്രമം/മാനദണ്ഡങ്ങൾ അനുസരിച്ച് മരണപ്പെട്ട ക്ലെയിം കേസുകൾ തീർപ്പാക്കുന്നത് ഉറപ്പാക്കും.

click me!