പെട്രോള്‍, ഡീസല്‍ വില കുതിക്കുന്നു: വിലക്കയറ്റത്തിന് കാരണമായേക്കും

By Web TeamFirst Published Sep 23, 2019, 9:58 AM IST
Highlights

സൗദി അരാംകോയുടെ എണ്ണപ്പാടത്തിന് നേരെ കഴിഞ്ഞ ആഴ്ച യെമനിലെ ഹൂതികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് വിലക്കയറ്റം ദൃശ്യമായിത്തുടങ്ങിയത്.

ദില്ലി: ആറ് ദിവസത്തിനിടെ പെട്രോളിന് ലിറ്ററിന് 1.59 രൂപയും ഡീസലിന് 1.31 രൂപയുമാണ് രാജ്യത്ത് വര്‍ധിച്ചത്. ദില്ലിയില്‍ പെട്രോള്‍ നിരക്കില്‍ 27 പൈസയുടെ വര്‍ധനയാണ് ഇന്നലെയുണ്ടായത്. ഡീസലിനാകട്ടെ 18 പൈസയും കൂടി. ദില്ലിയില്‍ പെട്രോള്‍ വില ഞായറാഴ്ച ലിറ്ററിന് 73.62 രൂപയും ഡീസലിന് 66.74 രൂപയുമാണ്.  

സൗദി അരാംകോയുടെ എണ്ണപ്പാടത്തിന് നേരെ കഴിഞ്ഞ ആഴ്ച യെമനിലെ ഹൂതികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് വിലക്കയറ്റം ദൃശ്യമായിത്തുടങ്ങിയത്. കോഴിക്കോട് ഇന്ധന വില: പെട്രോള്‍ ലിറ്ററിന് 73.82 രൂപയും ഡീസലിന് ലിറ്ററിന് 70.71 രൂപയുമാണ്. രാജ്യത്ത് ഇന്ധന വില ഉയരുന്നത് വിലക്കയറ്റത്തിന് കാരണമായേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.  
 

click me!