4,389 കോടി രൂപയുടെ കസ്റ്റംസ് തീരുവ വെട്ടിച്ചു; ഓപ്പോ ഇന്ത്യയ്ക്ക് ഡിആർഐ നോട്ടീസ് നൽകി

Published : Jul 13, 2022, 06:02 PM IST
4,389 കോടി രൂപയുടെ കസ്റ്റംസ് തീരുവ വെട്ടിച്ചു; ഓപ്പോ ഇന്ത്യയ്ക്ക് ഡിആർഐ നോട്ടീസ് നൽകി

Synopsis

ഇളവ് ആനുകൂല്യങ്ങൾ തെറ്റായി പ്രയോജനപ്പെടുത്തിയാണ് ഓപ്പോ കസ്റ്റംസ് തീരുവ ഒഴിവാക്കിയത്

ദില്ലി : ചൈനീസ് മൊബൈൽ നിർമ്മാതാക്കളായ ഓപ്പോ ഇന്ത്യ 4,389 കോടി രൂപയുടെ കസ്റ്റംസ് തീരുവ വെട്ടിച്ചു. ഇതിനെ തുടർന്ന് ഓപ്പോ ഇന്ത്യയ്‌ക്ക് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) കാരണം വ്യക്തമാക്കാൻ നോട്ടീസ് നൽകി. ഇളവ് ആനുകൂല്യങ്ങൾ തെറ്റായി പ്രയോജനപ്പെടുത്തിയാണ് ഓപ്പോ കസ്റ്റംസ് തീരുവ ഒഴിവാക്കിയത്. 

ഓപ്പോ ഇന്ത്യയുടെ ഓഫീസിലും നേജ്‌മെന്റ് ജീവനക്കാരുടെ വസതികളിലും ഡിആർഐ നടത്തിയ റെയ്‌ഡിൽ, ഫോൺ നിർമ്മാണത്തിന് ഉപോയോഗിക്കുന്ന കണക്കിൽപ്പെടാത്ത വസ്തുക്കൾ കണ്ടെത്തി. ഇറക്കുമതി ചെയ്ത ലിസ്റ്റിൽ പെടാത്തവയായിരുന്നു അവ. 1962ലെ കസ്റ്റംസ് ആക്ടിന്റെ 14-ാം വകുപ്പ് ലംഘിച്ച്, ഇറക്കുമതി ചെയ്ത സാധനങ്ങളുടെ ഇടപാട് മൂല്യത്തിൽ ''റോയൽറ്റി'', ''ലൈസൻസ് ഫീസ്'' എന്നിവ ചേർത്തിട്ടില്ല. 

ഓപ്പോ ഇന്ത്യയുടെ മുതിർന്ന മാനേജ്‌മെന്റ് ജീവനക്കാരെയും വിതരണക്കാരെയും ചോദ്യം ചെയ്തു, ഇറക്കുമതി സമയത്ത് കസ്റ്റംസ് അധികാരികൾക്ക് മുമ്പാകെ തെറ്റായ വിവരണം സമർപ്പിച്ചത് ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചതായി  മന്ത്രാലയം ചൂണ്ടിക്കാട്ടി. അന്വേഷണം പൂർത്തിയാക്കിയ ശേഷം ഓപ്പോ ഇന്ത്യയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.

ഇന്ത്യയിലുടനീളം മൊബൈൽ ഫോണുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും നിർമ്മാണം, മൊത്തവ്യാപാരം, വിതരണം എന്നിവയാണ് ഓപ്പോ  ഇന്ത്യ ചെയ്യുന്നത്.
 

PREV
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം