വീണ്ടും പെട്രോള്‍, ഡീസല്‍ വില ഉയരുന്നു; വില ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

By Web TeamFirst Published Dec 30, 2019, 11:01 AM IST
Highlights

ആഗോളവിപണിയിൽ ഉപഭോഗം കൂടിയതും ഒപെക് രാഷ്ട്രങ്ങൾ എണ്ണ ഉത്പാദനം കുറച്ചതും ഇന്ധനവില ഉയരാൻ ഇടയാക്കുന്നുണ്ട്.
 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർധന. പെട്രോളിന് 16 പൈസയും ഡീസലിന് 19 പൈസയുമാണ് ഇന്ന് കൂടിയത്. കൊച്ചിയിൽ പെട്രോളിന് 77 രൂപ 12 പൈസയും ഡീസലിന് 72 രൂപ 53 പൈസയുമാണ് ഇന്നത്തെ നിരക്ക്. ഈ മാസത്തെ ഉയർന്ന നിരക്കിലേക്കാണ്  ഇന്ധനവില ഇന്നോടെ എത്തിയിരിക്കുന്നത്. കഴിഞ്ഞ 15 ദിവസത്തിനിടെ പെട്രോളിന് 30 പൈസയും ഡീസലിന് ഒരു രൂപ 83 പൈസയും ഉയർന്നു.

ആഗോളവിപണിയിലെ ക്രൂഡ് ഓയിൽ വില വർധിക്കുന്നതാണ് രാജ്യത്തെ ഇന്ധനവില ഉയരാൻ ഇടയാക്കുന്നത്. ആഗോളവിപണിയിൽ ബ്രെൻഡ് ക്രൂഡ് ബാരലിന് 0.21ശതമാനം കൂടി 67.01 ഡോളറിലെത്തി. കഴിഞ്ഞ ആഴ്ച 66 ഡോളറായിരുന്നു ബ്രെൻഡ് ക്രൂഡിന്റെ നിരക്ക്. ആഗോളവിപണിയിൽ ഉപഭോഗം കൂടിയതും ഒപെക് രാഷ്ട്രങ്ങൾ എണ്ണ ഉത്പാദനം കുറച്ചതും ഇന്ധനവില ഉയരാൻ ഇടയാക്കുന്നുണ്ട്.

തിരുവനന്തപുരം:

 പെട്രോൾ-78.48

 ഡീസൽ-72.91

കൊച്ചി:

 പെട്രോൾ-77.12

ഡീസൽ-71.53

കോഴിക്കോട്:

 പെട്രോൾ-77.45

ഡീസൽ-71.87

click me!