രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കൂടുന്നു, ഇപ്പോഴത്തെ നിരക്കുകള്‍ ഇങ്ങനെ

By Web TeamFirst Published May 26, 2019, 7:55 PM IST
Highlights

കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 73 രൂപ 72 പൈസയും ഡീസലിന് ലിറ്ററിന് 70 രൂപ 50 പൈസയാണ് ഇന്നത്തെ നിരക്ക്. അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 67.47 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക്.

ദില്ലി: തെരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായി രാജ്യത്ത് ഇന്ധന വില കൂടുന്നു. വ്യാഴാഴ‌്ചയും വെള്ളിയാഴ‌്ചയുമായി ഡീസലിനും പെട്രോളിനും ലിറ്ററിന‌് 27പൈസയും 13 പൈസയുമാണ‌് കൂട്ടിയത‌്. 19ന‌് അവസാനഘട്ട തെരഞ്ഞെടുപ്പ‌് നടന്നതിനുശേഷം അഞ്ചുദിവസത്തിനിടെ ഒരുലിറ്റർ ഡീസലിന‌് 52 പൈസയും പെട്രോളിന‌് 38 പൈസയും വർധിച്ചിരുന്നു.

കേരളത്തിലെ വിവിധ നഗരങ്ങളിലെ പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ ഇപ്രകാരമാണ്. തിരുവനന്തപുരത്ത് പെട്രോളിന് വില 74 രൂപ 88 പൈസയും ഡീസലിന് 71 രൂപ 57 പൈസയുമാണ് നിരക്ക്. കൊച്ചിയില്‍ ഇന്നത്തെ നിരക്ക് പെട്രോളിന് 73 രൂപ 46 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 70 രൂപ 24 പൈസയുമാണ് നിരക്ക്.

കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 73 രൂപ 72 പൈസയും ഡീസലിന് ലിറ്ററിന് 70 രൂപ 50 പൈസയാണ് ഇന്നത്തെ നിരക്ക്. അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 67.47 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക്.

click me!