ഇന്ധനവില മുകളിലേക്ക് തന്നെ; തിരുവനന്തപുരത്ത് നാല് ദിവസത്തിനിടയില്‍ കൂടിയത് ഒന്നര രൂപയോളം

By Web TeamFirst Published Sep 21, 2019, 12:07 PM IST
Highlights

ഇന്നലെ 36 പൈസ കൂടിയപ്പോള്‍ 19ാം തിയതി 30 പൈസയും 18 ന് 25 പൈസയുമാണ് വര്‍ധിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്. പെട്രോളിന് 30 പൈസ വര്‍ധിച്ചപ്പോള്‍ ഡീസലിന് 25 പൈസയാണ് കൂടിയത്. തലസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 76 രൂപ 73 പൈസയും ഡീസലിന് 71 രൂപ 57 പൈസയുമാണ് നിരക്ക്. 

സൗദിക്കെതിരായ ഹൂതികളുടെ ഡ്രോണ്‍ ആക്രമണവും ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലെ മാറ്റവുമാണ് ഇന്ധനവിലയില്‍ പ്രതിഫലിക്കുന്നത്. കഴിഞ്ഞ നാല് ദിവസങ്ങളിലും പ്രെട്രോള്‍ ഡ‍ീസല്‍ വിലയില്‍ വര്‍ധനനവുണ്ടായിരുന്നു. നാല് ദിവസങ്ങളിലായി പെട്രോള്‍ വിലയില്‍ മാത്രം ഒരു രൂപ 21 പൈസയുടെ വര്‍ധനവാണുണ്ടായത്. ഇന്നലെ 36 പൈസ കൂടിയപ്പോള്‍ 19ാം തിയതി 30 പൈസയും 18 ന് 25 പൈസയുമാണ് വര്‍ധിച്ചത്.

കൊച്ചിയില്‍ ഇന്നത്തെ നിരക്ക് പെട്രോള്‍ ലിറ്ററിന് 75 രൂപ 43 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 70 രൂപ 25 പൈസയുമാണ് നിരക്ക്. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 75 രൂപ 76 പൈസയും ഡീസലിന് ലിറ്ററിന് 70 രൂപ 58 പൈസയാണ് ഇന്നത്തെ നിരക്ക്. 

click me!