കൊവിഡിനെ അതിജീവിച്ചു; ഇന്ത്യയുടെ സേവന കയറ്റുമതി 178 ബില്യൺ ഡോളർ കടന്നു; മന്ത്രി പീയൂഷ് ഗോയല്‍

Web Desk   | Asianet News
Published : Jan 21, 2022, 06:30 PM IST
കൊവിഡിനെ അതിജീവിച്ചു; ഇന്ത്യയുടെ സേവന കയറ്റുമതി 178 ബില്യൺ ഡോളർ കടന്നു; മന്ത്രി പീയൂഷ് ഗോയല്‍

Synopsis

സേവന മേഖലയിൽ കഴിഞ്ഞ വർഷം റെക്കോർഡ് കയറ്റുമതി കൈവരിച്ചതിന് ബിപിഒ ഉൾപ്പെടെയുള്ള ഇൻഫർമേഷൻ ടെക്നോളജി എനേബിൾഡ് സർവീസസ് (ITES) വ്യവസായത്തെ ശ്രീ ഗോയൽ അഭിനന്ദിച്ചു.

ദില്ലി: അടുത്ത വർഷം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് വരുന്ന 75 ആഴ്‌ചകൾക്കുള്ളിൽ 75 യൂണികോണുകൾ ലക്ഷ്യമിടാൻ വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ഇന്ന് ഇന്ത്യൻ വ്യവസായ ലോകത്തോട് ആഹ്വാനം ചെയ്തു. 2021 മാർച്ച് 12-ന് ‘ആസാദി കാ അമൃത് മഹോത്സവിന്’ തുടക്കം കുറിച്ച  ശേഷം 45 ആഴ്‌ചയ്‌ക്കുള്ളിൽ 43 യൂണികോണുകൾ അധികമായി  ആരംഭിച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. 

നാസ്‌കോം ടെക് സ്റ്റാർട്ട്-അപ്പ് റിപ്പോർട്ട് 2022 പുറത്തിറക്കുകയായിരുന്നു അദ്ദേഹം.സേവന മേഖലയിൽ കഴിഞ്ഞ വർഷം റെക്കോർഡ് കയറ്റുമതി കൈവരിച്ചതിന് ബിപിഒ ഉൾപ്പെടെയുള്ള ഇൻഫർമേഷൻ ടെക്നോളജി എനേബിൾഡ് സർവീസസ് (ITES) വ്യവസായത്തെ ശ്രീ ഗോയൽ അഭിനന്ദിച്ചു. കോവിഡ് മഹാമാരിക്കിടയിലും, 2021 ഏപ്രിൽ-ഡിസംബർ മാസങ്ങളിലെ സേവന കയറ്റുമതി 178 ബില്യൺ ഡോളർ  കടന്നതായി  അദ്ദേഹം പറഞ്ഞു.

 ഒഎന്‍ഡിസിക്ക് പ്രാധാന്യമുള്ള  "യുപിഐ കാലമാണ്" വരാനിരിക്കുന്നത് (ഡിജിറ്റൽ കൊമേഴ്‌സിനായുള്ള ഓപ്പൺ നെറ്റ്‌വർക്ക്). ആഗോളതലത്തിൽ ഇത്തരത്തിലുള്ള ആദ്യത്തെ ഉദ്യമമായ, ഒഎന്‍ഡിസി ഇ-കൊമേഴ്‌സ്, കമ്പനികൾക്കിടയിൽ പരസ്പര സഹകരണത്തോടെയുള്ള പ്രവർത്തനം സാധ്യമാക്കുകയും  ചെറുതും വലുതുമായ എല്ലാ പങ്കാളികൾക്കും തുല്യ അവസരം ഒരുക്കുകയും  ചെയ്യും. 

ഡിജിറ്റൽ കുത്തകകളെ നിയന്ത്രിക്കാനും വ്യവസായങ്ങളെ വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും ഒരുപോലെ പ്രയോജനപ്രദമാക്കിത്തീർക്കാനും, ഇടത്തരം ചെറുകിട വ്യവസായങ്ങളുടെ നവീകരണവും മൂല്യവർദ്ധനയും  ശാക്തീകരണവും സാധ്യമാക്കുകയും ഇത് സഹായിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

നാസ്‌കോമിന്റെ മുന്നോട്ടുള്ള പ്രയാണത്തിനായി ശ്രീ ഗോയൽ അഞ്ച് ലക്ഷ്യങ്ങൾ കേന്ദ്രീകരിച്ചുള്ള പദ്ധതി അവതരിപ്പിച്ചു:

1.  ജനങ്ങളുടെ, അടിസ്ഥാനപരവവും  ആവശ്യവുമായ  കാര്യങ്ങൾക്ക് ഊന്നൽ നൽകുക
2.  ഉയർന്ന തോതിലുള്ള വളർച്ചയിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്ന മേഖലകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

3. കൂടുതൽ കൂടുതൽ സ്റ്റാർട്ടപ്പുകൾ പ്രാദേശികവും ആഗോളവുമായ വിപണികൾക്കുള്ള  പരിഹാരങ്ങൾ  നിർദ്ദേശിക്കും വിധം സങ്കീർണ്ണ സാങ്കേതികത വിദ്യ പ്രയോജനപ്പെടുത്തുക

4. ടയർ-2 & 3 നഗരങ്ങളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകളുടെ  ധാരാളം സാധ്യതകൾ പ്രയോജനപ്പെടുത്തുക

5. 2023-ൽ ഇന്ത്യ ജി20 അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമ്പോൾ ആഗോള പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നമ്മുടെ കാഴ്ചപ്പാടുകളെ  പ്രതിധ്വനിക്കുന്ന പ്രമേയങ്ങളെ  സംബന്ധിക്കുന്ന 
ആശയങ്ങൾ നിർദ്ദേശിക്കുക

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയുടെ സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍; ഉല്‍പാദനം കൂടിയിട്ടും നിയമനങ്ങള്‍ കൂടിയില്ല
അമേരിക്കയുടെ 'താരിഫ്' പ്രഹരം; ഒമാനെ കൂട്ടുപിടിച്ച് ഇന്ത്യയുടെ മറുപടി