
പികെ ദാസ് ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ സാറ്റലൈറ്റ് മെഡിക്കൽ സെന്റർ വേങ്ങശ്ശേരിയിൽ തുടങ്ങി. വാണിയംകുളത്തെ മെഡിക്കൽ കോളേജ് ആശുപത്രിയുടെ മൂന്നാമത്തെ സാറ്റലൈറ്റ് മെഡിക്കൽ സെന്ററാണ് വേങ്ങശ്ശേരിയിലേത്. പാലക്കാട് എം.പി വി.കെ ശ്രീകണ്ഠൻ മെഡിക്കൽ സെന്റർ ഉദ്ഘാടനം ചെയ്തു.
ഒറ്റപ്പാലം എം.എൽ.എ പ്രേം കുമാർ ക്ലിനിക്കൽ ലബോറട്ടറിയും അമ്പലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി ക്ലിനിക്കൽ ഫാർമസിയും ഉദ്ഘാടനം ചെയ്തു. നെഹ്‌റു ഗ്രൂപ് ഓഫ് ഇൻസ്റ്റിട്യൂഷൻസ് ചെയർമാനും ഇന്തോ- മൗറീഷ്യസ് ഓണററി ട്രേഡ് കമ്മീഷണറുമായ ഡോ.പി കൃഷ്ണദാസ് ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പികെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഓപ്പറേഷൻസ് ഹെഡ് ഡോ. ആർ.സി കൃഷ്ണകുമാർ, നെഹ്‌റു ഗ്രൂപ്പ് സി.ഇ.ഒ ഡോ. പി കൃഷ്ണകുമാർ, മാനേജിങ് ട്രസ്റ്റി പി തുളസി, പ്രിൻസിപ്പൽ സതീഷ് സി പ്രഭു, വാർഡ് അംഗം പി.ബി ധന്യ, കമ്മ്യൂണിറ്റി മെഡിസിൻ എച്ച്.ഒ.ഡി പളനിവേൽ രാജൻ എന്നിവർ പ്രസംഗിച്ചു.
ഫാമിലി മെഡിസിൻ, ഇ.എൻ.ടി, പീഡിയാട്രിക്സ്, ഓർത്തോ, ഗൈനക്കോളജി, സൈക്യാട്രി, സർജറി എന്നീ വിഭാഗങ്ങളിൽ 24 മണിക്കൂറും സേവനം ലഭ്യമാക്കുന്ന തരത്തിലാകും പികെ ദാസ് മെഡിക്കൽ സെന്റർ പ്രവർത്തിക്കുക. പികെ ദാസ് മെഡിക്കൽ കോളേജിൽ സേവനം അനുഷ്ടിക്കുന്ന പരിചയ സമ്പന്നരായ ഡോക്ടർമാർ, ഡേ കെയർ സംവിധാനം, ആംബുലൻസ് തുടങ്ങിയവ ഗ്രാമീണ തലത്തിലും ലഭ്യമാക്കുകയാണ് മെഡിക്കൽ സെന്ററിന്റെ ഉദ്ദേശം. തിരുവില്വാമല, പത്തിരിപ്പാല സാറ്റലൈറ്റ് സെന്ററുകളിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന തരത്തിൽ രാവിലെയും വൈകീട്ടും ഒപി സംവിധാനവും വെങ്ങശ്ശേരിയിൽ ഉണ്ടാകും . കൂടുതൽ വിവരങ്ങൾക്ക് 0466 2244500