രാജ്യം ഇരുട്ടിലാകുമോ? 76 ദശലക്ഷം ടൺ കൽക്കരി ഇറക്കുമതി ചെയ്യാൻ ഇന്ത്യ; വൈദ്യുതി നിരക്ക് ഉയർന്നേക്കും

Published : Jul 22, 2022, 12:30 PM ISTUpdated : Jul 22, 2022, 12:34 PM IST
രാജ്യം ഇരുട്ടിലാകുമോ? 76 ദശലക്ഷം ടൺ കൽക്കരി ഇറക്കുമതി ചെയ്യാൻ ഇന്ത്യ; വൈദ്യുതി നിരക്ക് ഉയർന്നേക്കും

Synopsis

മൺസൂണിൽ രാജ്യത്തെ കൽക്കരി ഉത്പാദനവും വിതരണവും തടസ്സപ്പെടും, വൻ തോതിൽ കൽക്കരി ഇറക്കുമതി ചെയ്ത് പ്രശ്നം പരിഹരിച്ചാലും വൈദ്യുതി നിരക്ക് ഉയർന്നേക്കും  

ദില്ലി: ഈ സാമ്പത്തിക വർഷത്തിൽ തങ്ങളുടെ പവർ പ്ലാന്റുകളിലെ ഫോസിൽ ഇന്ധന ക്ഷാമം നികത്താൻ ഇന്ത്യ ഏകദേശം 76 ദശലക്ഷം കൽക്കരി (Coal) ടൺ ഇറക്കുമതി ചെയ്യാൻ ഒരുങ്ങുന്നു. തുറമുഖങ്ങളിൽ നിന്നുള്ള പവർ സ്റ്റേഷനുകളുടെ ദൂരത്തിനനുസരിച്ച് യൂണിറ്റിന് 50-80 പൈസ വീതം വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചേക്കാം എന്ന് ഇക്കോണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. 

 ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ മൺസൂൺ സീസൺ  ഇന്ത്യയുടെ കൽക്കരി ഉൽപ്പാദനത്തെയും വൈദ്യുത നിലയങ്ങളിലേക്കുള്ള വിതരണത്തെയും സാരമായി ബാധിച്ചേക്കാം. ഇത് മറികടക്കാനാണ് ഇന്ത്യ കൽക്കരി ഇറക്കുമതി ചെയ്യാനുള്ള തീരുമാനം എടുത്തത്. 

Read Also: 4,500 എയർ ഇന്ത്യ ജീവനക്കാർ പുറത്തേക്ക്; വിആർഎസ് ഏർപ്പെടുത്തി ടാറ്റ ഗ്രൂപ്പ്

പവർ സ്റ്റേഷനുകളിലേക്ക് കൽക്കരി വിതരണം ചെയ്യുന്ന സർക്കാരിന്റെ കോൾ ഇന്ത്യ ലിമിറ്റഡ് (സിഐഎൽ) 15 മില്ല്യൺ കൽക്കരിയാണ് ഇറക്കുമതി ചെയ്യുക. ഇന്ത്യയിലെ ഏറ്റവും വലിയ പവർ ജനറേറ്ററായ എൻടിപിസി ലിമിറ്റഡും ദാമോദർ വാലി കോർപ്പറേഷനും (ഡിവിസി) 23 മില്യൺ ടൺ കൂടി ഇറക്കുമതി ചെയ്യും. 

രണ്ടാമത്തെ കൊവിഡ് -19 തരംഗ സമയത്ത് രാജ്യത്തെ വൈദ്യുതി ആവശ്യകത താരതമ്യേന ഉയർന്നിട്ടുണ്ട്. ജൂൺ 9 ന് 211 GW എന്ന റെക്കോർഡ് ഉയർന്ന നിലയിലായിരുന്നു ഇത്. എന്നാൽ ജൂലൈ 20 ന് പരമാവധി വൈദ്യുതി ആവശ്യം 185.65 ജിഗാവാട്ട് ആയി കുറഞ്ഞു. 

Read Also: വാട്ട്സ്ആപ്പിലൂടെ എസ്ബിഐ ബാങ്കിങ് സേവനങ്ങൾ; എങ്ങനെ രജിസ്റ്റർ ചെയ്യാം, ഉപയോഗിക്കാം, മിനി സ്റ്റേറ്റ്മെന്റ് നേടാം

സെപ്റ്റംബർ വരെയുള്ള കൽക്കരി പ്രതിസന്ധി മറികടക്കാൻ കോൾ ഇന്ത്യ ലിമിറ്റഡ്  15 മില്ല്യൺ ടൺ കൽക്കരി ഇറക്കുമതി ചെയ്യും. ജൂലൈ അവസാനം ഈ കൽക്കരി ഇറക്കുമതി ചെയ്തു തുടങ്ങും. വിതരണക്ഷാമം ഒക്ടോബർ 15 വരെ തുടരുമെന്നാണ്  അനുമാനം. ഇറക്കുമതി ചെയ്ത കൽക്കരി ഉപയോഗിച്ച് കൽക്കരി ദൗർലഭ്യം ഒരു പരിധി വരെ പരിഹരിക്കാൻ കഴിഞ്ഞേക്കും. 
 

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം