ജെറ്റ് നിലംതൊട്ടു: ടിക്കറ്റെടുത്തവര്‍ ചോദിക്കുന്നു 'ഞങ്ങള്‍ ഇനി എന്ത് ചെയ്യണം?'

By Web TeamFirst Published Apr 19, 2019, 11:38 AM IST
Highlights

ജെറ്റ് എയര്‍വേസിന്‍റെ പങ്കാളിയായ ഇത്തിഹാദില്‍ ടിക്കറ്റ് ബുക്ക് ചെയ്ത പലരുടെയും കണക്ഷന്‍ ഫ്ലൈറ്റ് ജെറ്റിന്‍റേതാണ്. ഇത്തരത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തവരാണ് വലിയ പ്രതിസന്ധിയിലായത്. 

തിരുവനന്തപുരം: യാത്രകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് ജെറ്റ് എയര്‍വേസില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ പ്രതിസന്ധിയിലായി. ജെറ്റ് എയര്‍വേസ് അവരുടെ വിമാന സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവച്ചതോടെ 'തങ്ങളുടെ യാത്രയും പണവും പ്രശ്നത്തിലായതായാണ്' ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ പരാതി പറയുന്നത്. 

എന്നാല്‍, ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് എത്രയും പെട്ടെന്ന് പണം തിരികെ നല്‍കുമെന്നാണ് ജെറ്റ് എയര്‍വേസിന്‍റെ വെബ്സൈറ്റ് വ്യക്തമാക്കുന്നത്. പരമാവധി 10 ദിവസമാണ് ഇതിനായി ജെറ്റ് എയര്‍വേസ് കണക്കാക്കുന്ന സമയം. 

ജെറ്റ് എയര്‍വേസിന്‍റെ പങ്കാളിയായ ഇത്തിഹാദില്‍ ടിക്കറ്റ് ബുക്ക് ചെയ്ത പലരുടെയും കണക്ഷന്‍ ഫ്ലൈറ്റ് ജെറ്റിന്‍റേതാണ്. ഇത്തരത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തവരാണ് വലിയ പ്രതിസന്ധിയിലായത്. ജെറ്റ് എയര്‍വേസ് സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിയതോടെ വിമാനയാത്ര നിരക്ക് രാജ്യത്തിപ്പോള്‍ കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. 
 

click me!