കച്ച് കോപ്പർ കമ്പനിക്ക് 6000 കോടിയിലധികം നൽകാം; അദാനി ഗ്രൂപ്പിന് വായ്പാ വാഗ്ദാനവുമായി പൊതുമേഖലാ ബാങ്കുകൾ

By Web TeamFirst Published Jun 27, 2022, 3:03 PM IST
Highlights

കോപ്പർ വ്യവസായത്തിലേക്ക് കടക്കുന്ന അദാനി ഗ്രൂപ്പിന് വൻ തുകയാണ് പൊതുമേഖലാ ബാങ്കുകൾ വായ്പയായി നൽകുന്നത്  

മുംബൈ: അദാനി ഗ്രൂപ്പിന് (Adani Group) വൻ തുക വായ്പ നൽകാൻ എസ്ബിഐ അടക്കമുള്ള ബാങ്കുകൾ. ഗുജറാത്തിലെ മുന്ദ്രയിൽ കോപ്പർ ബിസിനസ് ആരംഭിക്കുന്നതിനായാണ് 6071 കോടി രൂപ നൽകാമെന്ന് പൊതുമേഖലാ ബാങ്കുകൾ അറിയിച്ചിരിക്കുന്നത്.

 അദാനി എന്റർപ്രൈസസ് ലിമിറ്റഡിന് കീഴിൽ കച്ച് കോപ്പർ ലിമിറ്റഡ് എന്ന കമ്പനിയിലൂടെയാണ് ഗൗതം അദാനി കോപ്പർ ബിസിനസ്സിലേക്ക് കടക്കുന്നത്. ഗുജറാത്തിൽ രണ്ട് ഘട്ടങ്ങളിലായി 10 ലക്ഷം ടൺ ശേഷിയുള്ള കോപ്പർ റിഫൈനറി പ്ലാന്റ് സ്ഥാപിക്കാനാണ് ലക്ഷ്യം.

 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യുടെ നേതൃത്വത്തിലുള്ള പൊതുമേഖലാ ബാങ്കുകളുടെ കൺസോർഷ്യം ആണ് അദാനി ഗ്രൂപ്പിന് ഇപ്പോൾ വായ്പ നൽകുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടം ആയ 5 ലക്ഷം ടൺ കപ്പാസിറ്റിയുള്ള പ്ലാൻറിനു വേണ്ടിയാണ് പണം നൽകുന്നത്. എസ്ബിഐക്ക് പുറമേ , കാനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, എക്സിം ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവരാണ് കൺസോർഷ്യത്തിൽ അംഗങ്ങൾ.

click me!