പൊതുമേഖല ബാങ്ക് ഓഹരികൾ സമ്മർദ്ദത്തിൽ: 37 കമ്പനികൾ പ്രവർത്തനഫലം ഇന്ന് പുറത്തുവിടും

By Web TeamFirst Published Aug 17, 2020, 12:32 PM IST
Highlights

നിഫ്റ്റി പൊതുമേഖല ബാങ്ക് സൂചിക ഒരു ശതമാനം ഇടിഞ്ഞ് സമ്മർദ്ദ ഓഹരികളുടെ പട്ടികയിൽ മുന്നിലെത്തി. 

മുംബൈ: തിങ്കളാഴ്ച ഇന്ത്യൻ വിപണികൾ നേട്ടത്തിനും നഷ്ടത്തിനും ഇടയിൽ ചാഞ്ചാട്ടം പ്രകടിപ്പിച്ചു. പൊതുമേഖലാ ബാങ്ക് സൂചികകൾ വിപണിയിൽ സമ്മർദ്ദത്തിലാണ്. 

ഓപ്പണിംഗ് ഡീലുകളിൽ എസ് ആന്റ് പി ബിഎസ്ഇ സെൻസെക്സ് 38,119 ലേക്ക് ഉയർന്നശേഷം 37,920 എന്ന സമ്മർദ്ദ ​രേഖയിലേക്ക് താഴ്ന്നു. വിശാലമായ നിഫ്റ്റി 50 സൂചികയും 11,200 മാർക്കിന് താഴെയായി. എൻ ടി പി സി, ലാർസൻ & ടൂബ്രോ, ടൈറ്റൻ, ടെക് മഹീന്ദ്ര (എല്ലാം 1% വരെ ഉയർന്നു) സെൻസെക്സിലെ നേട്ടക്കാരായി. റിലയൻസ് ഇൻഡസ്ട്രീസും ആക്സിസ് ബാങ്കും രണ്ട് ശതമാനം വീതം ഇടിവ് രേഖപ്പെടുത്തി.

അതേസമയം, 2020 ജൂണിൽ ഏകീകൃത അറ്റാദായത്തിൽ ഇരട്ടിയിലധികം വർധനവ് രേഖപ്പെടുത്തിയതിന് ശേഷം ഗ്ലെൻമാർക്ക് ഫാർമ 7 ശതമാനം ഉയർന്നു.
 
നിഫ്റ്റി സെക്ടറൽ സൂചികകൾക്കിടയിലെ പ്രവണത ഇടകലർന്നിരുന്നു, നിഫ്റ്റി പൊതുമേഖല ബാങ്ക് സൂചിക ഒരു ശതമാനം ഇടിഞ്ഞ് സമ്മർദ്ദ ഓഹരികളുടെ പട്ടികയിൽ മുന്നിലെത്തി. കാൻ ഫിൻ ഹോംസ്, പെട്രോനെറ്റ് എൽ എൻ ജി, സുവെൻ ഫാർമസ്യൂട്ടിക്കൽസ് എന്നിവയുൾപ്പെടെ 37 കമ്പനികൾ തങ്ങളുടെ ത്രൈമാസ വരുമാനം ഇന്ന് റിപ്പോർട്ട് ചെയ്യും. 

click me!