RBI fined PNB : പഞ്ചാബ് നാഷണല്‍ ബാങ്കിന് 1.8 കോടി പിഴ ചുമത്തി റിസര്‍വ് ബാങ്ക്, ഐസിഐസിഐ ബാങ്കിനും പിഴ

Published : Dec 15, 2021, 09:33 PM ISTUpdated : Dec 15, 2021, 09:34 PM IST
RBI  fined PNB : പഞ്ചാബ് നാഷണല്‍ ബാങ്കിന് 1.8 കോടി പിഴ ചുമത്തി റിസര്‍വ് ബാങ്ക്, ഐസിഐസിഐ ബാങ്കിനും പിഴ

Synopsis

ബാങ്കുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം പാലിക്കാതിരുന്നതിന്റെ പേരിലാണ് ഇരു ബാങ്കുകള്‍ക്കുമെതിരെ റിസര്‍വ്ബാങ്ക് നടപടിയെടുത്തത്.  

ദില്ലി: ബാങ്കിങ് നിയമങ്ങള്‍ ലംഘിച്ചതിന് ഐസിഐസിഐ ബാങ്കിനും (ICICI Bank) പഞ്ചാബ് നാഷണല്‍ ബാങ്കിനും (Punjab National Bank) റിസര്‍വ് ബാങ്കിന്റെ (Reserve Bank of India) പിഴശിക്ഷ. പഞ്ചാബ് നാഷണല്‍ ബാങ്കിന് 1.8 കോടി രൂപയും ഐസിഐസിഐ ബാങ്കിന് മുപ്പത് ലക്ഷം രൂപയുമാണ് പിഴശിക്ഷ വിധിച്ചത്. 2019 മാര്‍ച്ച് 31ലെ സാമ്പത്തിക നിലവാരം പ്രകാരം പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടത്തിയ സ്റ്റാറ്റിയൂട്ടറി പരിശോധനയുടെ ഭാഗമായിട്ടാണ് പിഴ ശിക്ഷ വിധിച്ചിരിക്കുന്നത്. ഇതേ കാലയളവില്‍ തന്നെയാണ് സ്റ്റാറ്റിയൂട്ടറി പരിശോധന ഐസിഐസിഐ ബാങ്കിലും നടന്നത്.

ബാങ്കുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം പാലിക്കാതിരുന്നതിന്റെ പേരിലാണ് ഇരു ബാങ്കുകള്‍ക്കുമെതിരെ റിസര്‍വ്ബാങ്ക് നടപടിയെടുത്തത്. എന്നാല്‍ ഇരു ബാങ്കുകളും തങ്ങളുടെ ഉപഭോക്താക്കളുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തില്‍ ചട്ടലംഘനം നടത്തിയെന്ന് റിസര്‍വ്ബാങ്ക് പറഞ്ഞിട്ടില്ല.

ഇതാദ്യമായല്ല റിസര്‍വ് ബാങ്ക് രാജ്യത്തെ സ്വകാര്യ പൊതുമേഖലാ ബാങ്കുകള്‍ക്കെതിരെ ഇത്തരം ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നത്. രാജ്യത്തെ ബാങ്കുകളുടെ മേല്‍നോട്ടക്കാരന്‍ എന്നുള്ള നിലയില്‍ റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി ബാങ്കുകള്‍ പാലിക്കേണ്ടതുണ്ട്.
 

PREV
Read more Articles on
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്