പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ പലിശ നിരക്ക് കുറച്ചു

By Web TeamFirst Published Feb 28, 2019, 2:13 PM IST
Highlights

കഴിഞ്ഞ പണനയഅവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ 25 ബേസിസ് പോയിന്‍റ്സ് കുറവ് വരുത്തിയിരുന്നു. എന്നാല്‍ , മിക്ക വാണിജ്യ ബാങ്കുകളും പലിശ നിരക്കുകളില്‍ കുറവ് വരുത്തിയിരുന്നില്ല. 

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ പലിശ നിരക്കുകകളില്‍ കുറവ് വരുത്തി. പത്ത് ബേസിസ് പോയിന്‍റ്സ് അഥവാ 0.10 ശതമാനമാണ് പലിശ നിരക്കില്‍ കുറവ് വരുത്തുക. പുതുക്കിയ പലിശ നിരക്കുകള്‍ മാര്‍ച്ച് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 

ഇതോടെ, പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ ഒരു വര്‍ഷം വരെയുളള വായ്പകളുടെ പലിശ നിരക്ക് 8.55 ശതമാനത്തില്‍ നിന്ന് 8.45 ശതമാനത്തിലേക്ക് കുറയും. മൂന്ന് വര്‍ഷം വരെയുളള വായ്പകളുടെ പലിശ നിരക്കുകള്‍ 8.75 ല്‍ നിന്ന് 8.65 ലേക്ക് കുറയുകയും ചെയ്യും. 

കഴിഞ്ഞ പണനയഅവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ 25 ബേസിസ് പോയിന്‍റ്സ് കുറവ് വരുത്തിയിരുന്നു. എന്നാല്‍ , മിക്ക വാണിജ്യ ബാങ്കുകളും പലിശ നിരക്കുകളില്‍ കുറവ് വരുത്തിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ബാങ്ക് മേധാവികളുടെ യോഗം വിളിച്ച് റിപ്പോ നിരക്കില്‍ വരുന്ന കുറവ് ഗുണഭോക്താക്കള്‍ക്ക് കൈമാറണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. 
 

click me!