വായ്പ നിരക്കുകൾ ഉയർത്തി പഞ്ചാബ് നാഷണൽ ബാങ്ക്; പുതുക്കിയ നിരക്കുകൾ അറിയാം

Published : Jul 04, 2022, 04:24 PM IST
വായ്പ നിരക്കുകൾ ഉയർത്തി പഞ്ചാബ് നാഷണൽ ബാങ്ക്; പുതുക്കിയ നിരക്കുകൾ അറിയാം

Synopsis

വായ്പാ നിരക്കുകൾ ഉയർന്നതോടെ എല്ലാ വായ്പകൾക്ക് മുകളിലുള്ള ഇ എം ഐ നിരക്കുകളും ഉയരും 

മുംബൈ : സംസ്ഥാന ഉടമസ്ഥതയിലുള്ള പഞ്ചാബ് നാഷണൽ ബാങ്ക് വായ്പ നിരക്കുകൾ പരിഷ്കരിച്ചു. ജൂലൈ 1 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.  അടിസ്ഥാന നിരക്ക് 25 ബേസിസ് പോയിന്റുകൾ ഉയർത്തിയിട്ടുണ്ട്. അടിസ്ഥാന വായ്പ  നിരക്ക് നിലവിലെ 8.50 ശതമാനത്തിൽ നിന്ന് 8.75 ശതമാനമാക്കി ഉയർത്തി.

ബാങ്ക് ഒറ്റരാത്രിയിലേക്ക്  നൽകുന്ന വായ്പയുടെ എംസിഎൽആർ 6.75 ശതമാനത്തിൽ നിന്ന് 6.90 ശതമാനമായി ഉയർത്തി. ഒരു മാസത്തെ വായ്പാനിരക്ക് 6.95 ശതമാനമാക്കി. മുൻപ് ഇത് 6.80 ശതമാനമായിരുന്നു.  മൂന്ന് മാസം, ആറ് മാസം, ഒരു വർഷത്തെ വായ്പകൾക്കുള്ള എംസിഎൽആർ യഥാക്രമം 7.05 ശതമാനം, 7.25 ശതമാനം, 7.55 ശതമാനം എന്നിങ്ങനെയാണ്.  മുൻപ് ഇവ 6.90 ശതമാനം 7.10 ശതമാനം  7.40 ശതമാനം എന്നിങ്ങനെയായിരുന്നു. മൂന്ന് വർഷത്തെ വായ്പകളുടെ വായ്പാ നിരക്ക് 7.85 ശതമാനമാണ്. മുൻപ് ഇത് 7.70 ശതമാനം ആയിരുന്നു. അതേസമയം റിപ്പോ ലിങ്ക്ഡ് ലോൺ നിരക്കിൽ (RLLR) മാറ്റമില്ല.

 


 

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ