66 ലക്ഷം! ഒരു ബാഗിന് ഇത്രയും വിലയോ; മുകേഷ് അംബാനിയുടെ ഇളയ മരുമകളുടെ ആഡംബര ബാഗുകൾ കാണാം

Published : Feb 09, 2024, 01:36 PM ISTUpdated : Feb 09, 2024, 02:58 PM IST
66 ലക്ഷം! ഒരു ബാഗിന് ഇത്രയും വിലയോ; മുകേഷ് അംബാനിയുടെ ഇളയ മരുമകളുടെ ആഡംബര ബാഗുകൾ കാണാം

Synopsis

സാരിയോ, ഡയമണ്ട് നെക്ലേസൊ ഒന്നുമല്ല ഇത്തവണ ശ്രദ്ധ നേടിയത്. പകരം രാധികയുടെ കയ്യിലുണ്ടായിരുന്ന ബാഗാണ്. ആഡംബര ബ്രാൻഡായ ഹെർമിസിൽ നിന്നുള്ള ഈ ബാഗിന്റെ വില കേട്ടാണ് എല്ലാവരും അമ്പരന്നത്.

നിത അംബാനിയുടെയും മുകേഷ് അംബാനിയുടെയും ഇളയ മരുമകളാണ് രാധിക മർച്ചന്റ്. 2023 ജനുവരിയിൽ അനന്ത് അംബാനിയുമായി വിവാഹ നിശ്ചയം കഴിഞ്ഞ രാധിക പൊതു വേദികളിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ തന്റെ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത രാധിക വീണ്ടും ശ്രദ്ധ നേടുകയാണ്. ഇന്ത്യയിലെ പ്രമുഖ ഡിസൈനർ ആയ സബ്യസാചി മുഖർജിയുടെ ശേഖരത്തിൽ നിന്നുള്ള സാരി ധരിച്ച രാധിക വിവാഹ നിശ്ചയത്തിന് അണിഞ്ഞ അതേ ഡയമണ്ട് നെക്ലേസ് ആണ് ധരിച്ചത്. 

എന്നാൽ സാരിയോ, ഡയമണ്ട് നെക്ലേസൊ ഒന്നുമല്ല ഇത്തവണ ശ്രദ്ധ നേടിയത്. പകരം രാധികയുടെ കയ്യിലുണ്ടായിരുന്ന ബാഗാണ്. മഞ്ഞ നിറത്തിലുള്ള മിനി കെല്ലി ബാഗ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ആഡംബര ബ്രാൻഡായ ഹെർമിസിൽ നിന്നുള്ള ഈ ബാഗിന്റെ വില കേട്ടാണ് എല്ലാവരും അമ്പരന്നത്. 80000 ഡോളർ ആണ് അതിന്റെ വില. അതായത് ഏകദേശം 66.43 ലക്ഷം രൂപ. 

മുമ്പും മുകേഷ് അംബാനിയുടെ മരുമകൾ അത്യാഡംബരം നിറഞ്ഞ ബാഗുകളുമായി വേദികളിൽ  പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എജെഎസ്‌കെയുടെ പാർട്ടിക്ക് വേണ്ടി രാധിക ഒരു പിങ്ക് നിറത്തിലുള്ള സാരിയും ഒരു മിനി കെല്ലി ബാഗും ധരിച്ചിരുന്നു, ബാഗിന്റെ വില 43 ലക്ഷം രൂപയായിരുന്നു. 

മാത്രവുമല്ല, നേരത്തെ സുഹൃത്തുക്കളോടൊപ്പം ഔട്ടിങ്ങിന് പോയ രാധികയുടെ ചിത്രങ്ങൾ പാപ്പരാസികൾ പകർത്തിയപ്പോൾ ഹെർമിസ് എന്ന ആഡംബര ബ്രാൻഡിൽ നിന്നുള്ള ഇളം നീല നിറമുള്ള കെല്ലി മിനി ബാഗ് അവർ ധരിച്ചിരുന്നു. അതിന്റെ വില 16 ലക്ഷം രൂപയായിരുന്നു 
 

PREV
click me!

Recommended Stories

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽ; പ്രവാസികള്‍ പണം നാട്ടിലേക്ക് അയയ്ക്കാന്‍ ഏറ്റവും നല്ല സമയം ഏത്?
'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി