അനന്ത് അംബാനിയുടെ പ്രണയ ലേഖനം ഗൗണായി ധരിച്ച് രാധിക; കാരണം ഇതാണ്

Published : Jun 14, 2024, 06:53 PM ISTUpdated : Jun 14, 2024, 07:07 PM IST
അനന്ത് അംബാനിയുടെ പ്രണയ ലേഖനം ഗൗണായി ധരിച്ച് രാധിക; കാരണം ഇതാണ്

Synopsis

പാർട്ടിയിൽ ഏറ്റവും അധികം ശ്രദ്ധ നേടിയത് വധൂവരന്മാർ ആണെങ്കിലും താരമായത് രാധിക മർച്ചന്റ് അണിഞ്ഞ ഗൗൺ ആണ്. കാരണം എന്താണെന്നല്ലേ.. 

മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത അംബാനിയുടെ രണ്ടാം പ്രീ വെഡിങ് പാർട്ടി അടുത്തിടെയാണ് കഴിഞ്ഞത്. ഇറ്റലിയിൽ നിന്നും ഫ്രാൻസിലേക്കുള്ള കപ്പൽ യാത്രയാണ് മുകേഷ് അംബാനി അതിഥികൾക്കായി ഒരുക്കിയത്. പാർട്ടിയിൽ ഏറ്റവും അധികം ശ്രദ്ധ നേടിയത് വധൂവരന്മാർ ആണെങ്കിലും താരമായത് രാധിക മർച്ചന്റ് അണിഞ്ഞ ഗൗൺ ആണ്. കാരണം എന്താണെന്നല്ലേ.. 

അനന്ത് അംബാനി രാധിക മർച്ചന്റിന് നൽകിയ പ്രണയലേഖനം പ്രിന്റ് ചെയ്ത ഗൗൺ ആണ് ശ്രദ്ധ നേടിയത്.  22 വയസ്സുള്ളപ്പോൾ അനന്ത് നൽകിയതാണ് കത്തെന്ന് രാധിക പാർട്ടിയിൽ പറഞ്ഞു. ജന്മദിനത്തിന് തനിക്കായി അനന്ത് ഒരു നീണ്ട പ്രണയ ലേഖനം നൽകിയിരുന്നു. "എനിക്കിത് ഭാവിതലമുറയ്ക്കുവേണ്ടി വേണം-എൻ്റെ കുട്ടികൾക്കും കൊച്ചുമക്കൾക്കും അത് കാണിച്ചു കൊടുക്കണം, 'ഇതാണ് ഞങ്ങളുടെ സ്നേഹം' എന്ന് അവരോട് പറയാനും ഞാൻ ആഗ്രഹിക്കുന്നു" എന്ന് രാധിക മർച്ചൻ്റ് വോഗിനോട് പറഞ്ഞു.

നാല് ദിവസത്തെ ആഘോഷത്തിൽ ആദ്യ ദിനത്തിൽ വെളുത്ത ഷിഫോൺ ഗൗൺ ആണ് രാധിക അണിഞ്ഞത്. ഗൗൺ രൂപകൽപ്പന ചെയ്തത് ലണ്ടൻ ആസ്ഥാനമായുള്ള ഡിസൈനർ റോബർട്ട് വുൺ ആണ്. രണ്ടാം ദിവസത്തെ ടോഗ പാർട്ടിക്കായി, ഡിസൈനർ ഗ്രേസ് ലിംഗ് നിർമ്മിച്ച "ടോഗ" മർച്ചൻ്റ് ധരിച്ചിരുന്നു.  ഇറ്റാലിയൻ ഫാഷൻ ഹൗസായ ഷിയാപരെല്ലിയുടെ ഗൗൺ ധരിച്ചാണ് നിത അംബാനി എത്തിയത്.
 
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ അനന്ത് അംബാനിയും രാധിക മെർച്ചൻ്റും ജൂലൈ 12 ന് വിവാഹിതരാകും. ക്ഷണകത്തിൽ പറയുന്നത് പ്രകാരം മൂന്ന് ദിവസത്തെ ആഘോഷങ്ങളാണ് വിവാഹത്തോ അനുബന്ധിച്ച് നടക്കുക. വിവാഹം മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിലെ (ബികെസി) ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ നടക്കും

PREV
click me!

Recommended Stories

ആക്സിസ് ബാങ്കുമായി കൈകോർത്ത് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി ഗൂഗിൾ; പേ ഫ്ലെക്സിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങൾ ഏതൊക്കെ? ആദ്യ പത്തിൽ ഇടം നേടി അംബാനി കുടുംബം