അംബാനിയുടെ മരുമകൾ ആഡംബരത്തിൽ മുന്നിൽ തന്നെ; അപൂർവ ഡയമണ്ട് നെക്ലേസ് അണിഞ്ഞ് രാധിക മർച്ചൻ്റ്

Published : Jun 20, 2024, 01:14 PM ISTUpdated : Jun 20, 2024, 02:27 PM IST
അംബാനിയുടെ മരുമകൾ ആഡംബരത്തിൽ മുന്നിൽ തന്നെ; അപൂർവ ഡയമണ്ട് നെക്ലേസ് അണിഞ്ഞ് രാധിക മർച്ചൻ്റ്

Synopsis

ചടങ്ങിലെ മുഖ്യാകർഷണം അനന്തിന്റെ ഭാവി വധു രാധിക മർച്ചന്റ് തന്നെയായിരുന്നു. വസ്ത്രങ്ങൾ കൊണ്ടും ആഭരണങ്ങള്കൊണ്ടും രാധിക ആഡംബരത്തിന്റെ മറുവാക്കായി മാറുകയായിരുന്നു. 

രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത അംബാനിയുടെ രണ്ടാം പ്രീ വെഡിങ് പാർട്ടി അതിഗംഭീരമായാണ് ആഘോഷിക്കപ്പെട്ടത്. ചടങ്ങിലെ മുഖ്യാകർഷണം അനന്തിന്റെ ഭാവി വധു രാധിക മർച്ചന്റ് തന്നെയായിരുന്നു. വസ്ത്രങ്ങൾ കൊണ്ടും ആഭരണങ്ങള്കൊണ്ടും രാധിക ആഡംബരത്തിന്റെ മറുവാക്കായി മാറുകയായിരുന്നു. 

ആഘോഷത്തിന്റെ ആദ്യ ദിവസം നീല നിറത്തിലുള്ള അതിമനോഹരമായ ഷേഡുകൾ ഉൾക്കൊള്ളുന്ന വസ്ത്രമാണ് രാധിക ധരിച്ചത്. വസ്ത്രത്തിന് അനുയോജ്യമായ നെക്ലേസ് ആണ് രാധിക അണിഞ്ഞിരുന്നത്. ലോറെയ്ൻ ഷ്വാർട്സ് രൂപകൽപ്പന ചെയ്ത വജ്രങ്ങളാൽ ചുറ്റപ്പെട്ട ഒരു അപൂർവ നീല ഓപ്പൽ നെക്ലേസ് അണിഞ്ഞതിന് പിന്നിലും കാരണങ്ങളുണ്ട്. രാധികയുടെ ബർത്ത്സ്റ്റോൺ ആണ് ബ്ലൂ ഓപ്പൽ. വജ്രങ്ങൾ അനന്തിനെ പ്രതിനിധീകരിക്കുന്നു. അവരുടെ ഐക്യത്തെയും അവരുടെ ജീവിതത്തിൻ്റെ സമന്വയത്തെയും പ്രതീകപ്പെടുത്തുന്ന രീതിയിലാണ് നെക്ലേസ് രൂപകൽപ്പന ചെയ്തത് എന്നാണ് റിപ്പോർട്ട്.

ആഘോഷത്തിന്റെ മറ്റൊരു ദിവസം, അനന്ത് അംബാനി രാധിക മർച്ചന്റിന് നൽകിയ പ്രണയലേഖനം പ്രിന്റ് ചെയ്ത ഗൗൺ ആണ് അവർ അണിഞ്ഞത്. 22 വയസ്സുള്ളപ്പോൾ അനന്ത് നൽകിയതാണ് കത്തെന്ന് രാധിക പാർട്ടിയിൽ പറഞ്ഞു. ജന്മദിനത്തിന് തനിക്കായി അനന്ത് ഒരു നീണ്ട പ്രണയ ലേഖനം നൽകിയിരുന്നു. "എനിക്കിത് ഭാവിതലമുറയ്ക്കുവേണ്ടി വേണം-എൻ്റെ കുട്ടികൾക്കും കൊച്ചുമക്കൾക്കും അത് കാണിച്ചു കൊടുക്കണം, 'ഇതാണ് ഞങ്ങളുടെ സ്നേഹം' എന്ന് അവരോട് പറയാനും ഞാൻ ആഗ്രഹിക്കുന്നു" എന്ന് രാധിക മർച്ചൻ്റ് വോഗിനോട് പറഞ്ഞു

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ അനന്ത് അംബാനിയും രാധിക മെർച്ചൻ്റും ജൂലൈ 12 ന് വിവാഹിതരാകും. ക്ഷണകത്തിൽ പറയുന്നത് പ്രകാരം മൂന്ന് ദിവസത്തെ ആഘോഷങ്ങളാണ് വിവാഹത്തോ അനുബന്ധിച്ച് നടക്കുക. വിവാഹം മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിലെ (ബികെസി) ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ നടക്കും

PREV
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും