രഘുറാം രാജനും നോബേൽ ജേതാവ് എസ്തർ ഡുഫ്ലോയും എംകെ സ്റ്റാലിന്റെ സാമ്പത്തിക ഉപദേശക സമിതിയിലേക്ക്

Web Desk   | Asianet News
Published : Jun 21, 2021, 10:36 PM ISTUpdated : Jun 21, 2021, 10:43 PM IST
രഘുറാം രാജനും നോബേൽ ജേതാവ് എസ്തർ ഡുഫ്ലോയും എംകെ സ്റ്റാലിന്റെ സാമ്പത്തിക ഉപദേശക സമിതിയിലേക്ക്

Synopsis

മുഖ്യമന്ത്രി എംകെ സ്റ്റാലിനെ സംസ്ഥാനത്തെ സാമ്പത്തിക നയരൂപീകരണത്തിൽ സഹായിക്കുകയാണ് ലക്ഷ്യം.

ചെന്നൈ: രഘുറാം രാജനും നോബൽ ജേതാവായ എസ്തർ ഡുഫ്ലോയും തമിഴ്നാട്ടിലെ സാമ്പത്തിക കൗൺസിലിലേക്ക്. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയാണിത്. അഞ്ചംഗങ്ങളാണ് സമിതിയിലുള്ളത്. മുഖ്യമന്ത്രി എംകെ സ്റ്റാലിനെ സംസ്ഥാനത്തെ സാമ്പത്തിക നയരൂപീകരണത്തിൽ സഹായിക്കുകയാണ് ലക്ഷ്യം.

കേന്ദ്രസർക്കാരിന്റെ മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ അരവിന്ദ് സുബ്രഹ്മണ്യൻ, വെൽഫെയർ ഇക്കണോമിസ്റ്റും സാമൂഹ്യ ശാസ്ത്രജ്ഞനുമായ ജീൻ ഡ്രെസയും മുൻ കേന്ദ്ര ധനകാര്യ സെക്രട്ടറിയും പ്രധാനമന്ത്രി മോദിയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവുമായ എസ് നാരായണനുമാണ് സമിതിയിലെ മറ്റംഗങ്ങൾ.

ഇതിലൂടെ സംസ്ഥാനത്തിന്റെ വേഗത്തിലുള്ള സാമ്പത്തിക വളർച്ചയും സാമൂഹ്യനീതിയും സമത്വവും ഉറപ്പിക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. വളർച്ചാ നിരക്കിന്റെ വേഗം കൂട്ടുക, തൊഴിലവസരം സൃഷ്ടിക്കുക, എല്ലാ മേഖലയിലും ഉൽപ്പാദനം വർധിപ്പിക്കുക, പുതിയ ആശയങ്ങൾ ആവിഷ്കരിക്കുക എന്നതൊക്കെയാണ് ലക്ഷ്യം. വിദഗ്ദ്ധ സമിതി നേരിട്ടോ, ഓൺലൈനായോ യോഗം ചേരുമെന്നും നയങ്ങൾ ആവിഷ്കരിക്കുമെന്നും സംസ്ഥാന സർക്കാർ പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്