Latest Videos

Razorpay : എല്‍ജിബിടിക്യു പങ്കാളികൾക്കും പരിരക്ഷ നൽകും; ആരോഗ്യ ഇൻഷുറൻസ് പരിഷ്കരിച്ച് റേസർപേ

By Web TeamFirst Published Jun 1, 2022, 1:20 PM IST
Highlights

അടുത്തിടെ അവതരിപ്പിച്ച പുതിയ ഇൻഷുറൻസ് പോളിസി റേസർപേയുടെ നിലവിലെ എല്ലാ ടീം അംഗങ്ങൾക്കും ബാധകമായിരിക്കും

ല്‍ജിബിടിക്യു (LGBTQIA+) പങ്കാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുമെന്ന് ബിസിനസ്സ് പേയ്മെന്റ് പ്ലാറ്റ്‌ഫോമായ റേസർപേ (Razorpay). ജീവനക്കാരുടെ കുടുംബങ്ങൾക്കൊപ്പം തന്നെ എല്‍ജിബിടിക്യു പങ്കാളികൾ ഉണ്ടെങ്കിൽ അവർക്കും  ലിവിങ് ടുഗെതർ ആയി ജീവിക്കുന്ന പങ്കാളികൾക്കും  ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഇനി മുതൽ നൽകുമെന്നാണ് റേസർപേ അറിയിച്ചത്. 

അടുത്തിടെ അവതരിപ്പിച്ച പുതിയ ഇൻഷുറൻസ് പോളിസി റേസോര്‍പേയുടെ നിലവിലെ എല്ലാ ടീം അംഗങ്ങൾക്കും ബാധകമായിരിക്കും. എല്‍ജിബിടിക്യു പങ്കാളികൾക്ക്  ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിനുൾപ്പടെ ഇൻഷുറൻസ് പരിരക്ഷ ലഭ്യമായിരിക്കും എന്ന് റേസർപേയിലെ പീപ്പിൾ ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് അനുരാധ ഭരത് പറഞ്ഞു,

എല്ലാവരും തുല്യരാണെന്നുള്ളത് ഈ കൊവിഡ് കാലം കാണിച്ച് തന്നിട്ടുണ്ട്. പരമ്പരാഗത നിർവചങ്ങൾ പൊളിച്ചെഴുതാനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്നും എല്ലാവർക്കും തുല്യ പരിചരണം നൽകുക എന്നതിലൂടെ ഞങ്ങൾ ഒരു വിപ്ലവം സൃഷ്ടിക്കുകയാണ് എന്നും അനുരാധ ഭരത് വ്യക്തമാക്കി. വ്യത്യസ്‍തമായ വ്യക്തിത്വങ്ങൾക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള ഇടം നൽകുന്നതിൽ അഭിമാനമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. 

ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിലെ പരിഷ്കരണങ്ങൾ ജീവനക്കാരുടെ കാര്യക്ഷമതയും പ്രകടനവും മെച്ചപ്പെടുത്തുക മാത്രമല്ല,അവരെ സുരക്ഷിതത്വവും, ശാക്തീകരണവും, ബഹുമാനവും അനുഭവിക്കുന്നവരാക്കി മാറ്റുന്നതിലും വളരെയധികം സഹായിക്കുമെന്ന് അനുരാധ ഭരത് പറഞ്ഞു.


റേസർപേയുടെ ഇൻഷുറൻസ് പരിരക്ഷയിലെ മാറ്റങ്ങൾ ഇവയാണ് 

  • എല്‍ജിബിടിക്യു ജീവനക്കാർക്കും പങ്കാളികൾക്കും  ലിംഗമാറ്റ ശസ്ത്രക്രിയ 
  • വന്ധ്യതാ ചികിത്സ
  • പ്രസവാനന്തരം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക്, മെറ്റേണിറ്റി ബെനിഫിറ്റ് കവർ എന്ന പേരിൽ നൽകുന്ന പരിരക്ഷ 50,000 രൂപയിൽ നിന്ന് 75,000 രൂപയായി ഉയർത്തി.
  • പ്രത്യേക സാഹചര്യങ്ങളിൽ ആയുർവേദ ചികിത്സ.
  • വിധവ ആനുകൂല്യങ്ങള്‍ 
click me!