ബാങ്ക് സാമ്പത്തിക തട്ടിപ്പുകളിൽ 28 ശതമാനം വർധന: റിസർവ് ബാങ്ക് വാർഷിക റിപ്പോർട്ട്

By Web TeamFirst Published Aug 25, 2020, 3:35 PM IST
Highlights

ഈ തട്ടിപ്പുകളിൽ ഭൂരിഭാഗവും ബാങ്കുകളുടെ വായ്പ പോർട്ട്ഫോളിയോകളിലാണെന്നും കേന്ദ്ര ബാങ്ക് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.


മുംബൈ: ബാങ്ക് തട്ടിപ്പുകളുമായി ബന്ധപ്പെട്ട കേസുകളില്‍ 28 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായി റിസര്‍വ് ബാങ്ക് വാര്‍ഷിക റിപ്പോര്‍ട്ട്. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുളള വിവിധ ബാങ്കുകളിൽ റിപ്പോര്‍ട്ട് ചെയ്ത തട്ടിപ്പുകളുടെ ആകെ മൂല്യം 1.85 ട്രില്യണ്‍ രൂപയായാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വര്‍ധിച്ചത്.

റിപ്പോർട്ട് ചെയ്യപ്പെടുന്ന സാമ്പത്തിക വർഷത്തിന്റെ അടിസ്ഥാനത്തിലാണിവ കണക്കാപ്പെടുന്നത്. ഈ തട്ടിപ്പുകളിൽ ഭൂരിഭാഗവും ബാങ്കുകളുടെ വായ്പ പോർട്ട്ഫോളിയോകളിലാണെന്നും കേന്ദ്ര ബാങ്ക് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

"വലിയ മൂല്യമുളള തട്ടിപ്പുകളുടെ കേന്ദ്രീകരണം നടന്നു, വായ്പയുമായി ബന്ധപ്പെട്ട വലിയ 50 തട്ടിപ്പുകൾ 2019-20 കാലയളവിലെ മൊത്തം തുകയുടെ 76% തട്ടിപ്പുകളായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഓഫ് ബാലൻസ് ഷീറ്റ്, ഫോറെക്സ് ഇടപാടുകൾ എന്നിവ പോലുള്ള ബാങ്കിംഗിന്റെ മറ്റ് മേഖലകളുമായി ബന്ധപ്പെട്ട സംഭവങ്ങൾ 2019-20ൽ കുറഞ്ഞു, ”ആർബിഐ പറഞ്ഞു

click me!