പലിശ നിരക്കില്‍ മാറ്റമില്ല; വായ്പാനയം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്

By Web TeamFirst Published Feb 5, 2021, 11:53 AM IST
Highlights

റിസർവ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് വായ്പാനയം പ്രഖ്യാപിച്ചത്.

മുംബൈ: നടപ്പ് സാമ്പത്തിക വർഷത്തെ അവസാനത്തെ ധന നയ അവലോകന സമിതി യോ​ഗത്തിൽ പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. കേന്ദ്ര ബജറ്റിന് പിന്നാലെ നടന്ന യോ​ഗത്തിൽ റിപ്പോ നിരക്ക് നാല് ശതമാനമായി തുടരാൻ കേന്ദ്ര ബാങ്ക് തീരുമാനിച്ചു.

റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമായിരിക്കും. സമ്പദ്ഘടനയുടെ തിരിച്ചുവരവ് പ്രകടമായതും വിലക്കയറ്റ നിരക്കില്‍ നേരിയ കുറവുണ്ടായതും ഗുണകരമാണെന്ന് പണ നയ അവലോകന സമിതി വിലയിരുത്തി. രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥയുടെ തിരിച്ചുവരവ് പരിഗണിച്ചാണ് നിരക്കുകളില്‍ നാലാംതവണയും മാറ്റം വരുത്തേണ്ടെന്ന് സമിതി തീരുമാനിച്ചത്.

റിസർവ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് വായ്പാനയം പ്രഖ്യാപിച്ചത്.  പണ, ദ്രവ്യത അവസ്ഥകളുടെ അവലോകനത്തിൽ സി ആർ ആർ രണ്ട് ഘട്ടങ്ങളായി പുന: സ്ഥാപിക്കാൻ തീരുമാനിച്ചു- സി ആർ ആർ മാർച്ച് 27 മുതൽ 3.5 ശതമാനമായും മെയ് 22 മുതൽ നാല് ശതമാനമായും ഉയർത്തും.

click me!