കേന്ദ്രസർക്കാരിന് 99,122 കോടി രൂപ റിസർവ് ബാങ്ക് ഡിവിഡന്റ് നൽകും

Web Desk   | Asianet News
Published : May 22, 2021, 09:26 PM ISTUpdated : May 22, 2021, 11:24 PM IST
കേന്ദ്രസർക്കാരിന് 99,122 കോടി രൂപ റിസർവ് ബാങ്ക് ഡിവിഡന്റ് നൽകും

Synopsis

സെൻട്രൽ ബോർഡ് ഓഫ് റഗുലേറ്റേർസാണ് കേന്ദ്രസർക്കാരിന് നൽകേണ്ട തുകയുടെ കാര്യത്തിൽ തീരുമാനം എടുത്തത്. 

ദില്ലി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്രസർക്കാരിന് 99122 കോടി രൂപ ഡിവിഡന്റായി നൽകും. ജൂലൈ 2020 മുതൽ മാർച്ച് 2021 വരെയുള്ള ഒൻപത് മാസക്കാലത്തെ നീക്കിയിരുപ്പിൽ നിന്നാണ് ഈ തുക നൽകുക.

റിസർവ് ബാങ്ക് തങ്ങളുടെ കണക്കെടുപ്പ് കാലയളവ് മാറ്റിയിരുന്നു. 2021-22 സാമ്പത്തിക വർഷം മുതൽ ഏപ്രിലിൽ ആരംഭിച്ച് മാർച്ചിൽ അവസാനിക്കുന്നതാണ് റിസർവ് ബാങ്കിന്റെ കണക്കെടുപ്പ് കാലയളവ്. ഇതേ തുടർന്നാണ് കേന്ദ്രസർക്കാരിന് ഒൻപത് മാസത്തെ വിഹിതം ലഭിച്ചത്.

സെൻട്രൽ ബോർഡ് ഓഫ് റഗുലേറ്റേർസാണ് കേന്ദ്രസർക്കാരിന് നൽകേണ്ട തുകയുടെ കാര്യത്തിൽ തീരുമാനം എടുത്തത്. 2019-20 കാലത്ത് കേന്ദ്ര ബാങ്ക് കേന്ദ്രസർക്കാരിന് നൽകിയത് 57128 കോടി രൂപയാണ്. ഇതിന് തൊട്ടുമുൻപത്തെ വർഷം 1.76 ലക്ഷം കോടി രൂപയായിരുന്നു നൽകിയത്. ഇതിൽ 1.23 ലക്ഷം കോടി ഡിവിഡന്റും 52637 കോടി രൂപ എക്സസ് പ്രൊവിഷനുമായിരുന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

നിര്‍മ്മാണ വായ്പാ മേഖലയിലേക്ക് കടക്കാന്‍ എസ്.ബി.ഐ; സുതാര്യമായ പദ്ധതികൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ
പേഴ്‌സണല്‍ ലോണ്‍ എടുക്കാന്‍ ആലോചിക്കുന്നുണ്ടോ? ഇഎംഐ കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍ ഇതാ