തലസ്ഥാനത്തൊരു സ്വപ്നവീട് വാങ്ങാനൊരുങ്ങുകയാണോ? അന്വേഷിച്ച് മടുത്തോ? കാത്തിരിക്കുന്നത് വമ്പൻ അവസരം!

Published : Feb 25, 2025, 04:51 PM ISTUpdated : Feb 25, 2025, 05:43 PM IST
തലസ്ഥാനത്തൊരു സ്വപ്നവീട് വാങ്ങാനൊരുങ്ങുകയാണോ? അന്വേഷിച്ച് മടുത്തോ? കാത്തിരിക്കുന്നത് വമ്പൻ അവസരം!

Synopsis

Realty Utsav-ൽ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വാട്സ്ആപ്പിലൂടെയോ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്തോ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാവുന്നതാണ്. 

തിരുവനന്തപുരം: തലസ്ഥാനന​ഗരിയിൽ വീട് വാങ്ങാനൊരുങ്ങുന്നവർക്കായി ഏഷ്യാനെറ്റ് ഒരുക്കുന്ന റിയല്‍റ്റി ഉത്സവ്‌ എക്സ്പോ. മാര്‍ച്ച് 1, 2 തീയതികളിലായി ആക്കുളത്തെെ ഒ ബൈ ടമാരയിലാണ് (O by Tamara) എക്സ്പോ ഒരുങ്ങുന്നത്. 25 ലധികം മേജർ ബിൽഡേഴ്‌സ് അവരുടെ 100 ലധികം പ്രോപ്പർട്ടികളാണ് എക്സ്പോയില്‍ വച്ച് അവതരിപ്പിക്കുന്നത്. Realty Utsav-ൽ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വാട്സ്ആപ്പിലൂടെയോ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്തോ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാവുന്നതാണ്. 
 
42 ലക്ഷം രൂപ മുതൽ 8 കോടിയിലധികം രൂപ വരെ വില വരുന്ന വീടുകളുടെ ശ്രേണിയാണ് എക്സ്പോയുടെ മുഖ്യ ആകര്‍ഷണം. ഇതില്‍ നിന്ന് ഇഷ്ടത്തിനനുസരിച്ചുള്ള വീട് തെരഞ്ഞെടുക്കാവുന്നതാണ്. തലസ്ഥാനത്ത് ലഭ്യമായ വീടുകളുടെയും പുതിയ ലോ‍ഞ്ചുകളുടെയും വിവരങ്ങൾ നേരിട്ട് ബിൽ‍ഡർമാരോട് ചോദിച്ചറിയാം. ഇതിനായി സ്പെഷ്യൽ സ്പോട്ട് ബുക്കിംഗ് ഓഫറുകളും മറ്റനേകം ഡിസ്‌കൗണ്ടുകളും ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. മേജര്‍ ബില്‍ഡര്‍മാര്‍ക്കൊപ്പം, ബാങ്കിങ് പാർട്ട്ണേഴ്‌സും എക്സ്പോയില്‍ പങ്കെടുക്കുന്നുണ്ട്. ഇതു വഴി ലോണിനെക്കുറിച്ചും മറ്റു പേപ്പര്‍ വര്‍ക്കുകളെക്കുറിച്ചും അറിയാനുള്ള അവസരവുമുണ്ടാകും. 

2030 ആകുന്നതോടെ 35 ലക്ഷത്തിന് മുകളിലായിരിക്കും തിരുവനന്തപുരത്തെ ജനസംഖ്യ എന്നാണ് കണക്കുകൾ. ലുലു ഗ്രൂപ്പ്, അദാനി ഗ്രൂപ്പ്, ടെക്നോപാർക്ക്, വിഴിഞ്ഞം തുറമുഖം എന്നിങ്ങനെ വലിയ വ്യവസായ, തൊഴിൽ അവസരങ്ങളുള്ള ട്രിവാൻഡ്രം പോലെ ഫാസ്റ്റ്  ഡെവലപ്പിംഗ് ആൻഡ് ഹൈ ഫ്യൂച്ചർ പൊട്ടെൻഷ്യൽ ഉള്ളൊരു സിറ്റിയിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപമെന്ന നിലയിൽ ഇപ്പോഴത്തെ പർച്ചേസുകൾ ഭാവിയിലേക്ക് ഗുണം ചെയ്യുമെന്നാണ് വിദഗ്ദരടക്കം അഭിപ്രായപ്പെടുന്നത്.

രജിസ്റ്റര്‍ ചെയ്യാനായി ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 91 9605055529

പലിശ കുറഞ്ഞ ഹോം ലോണാണോ നിങ്ങളുടെ സ്വപ്നം? ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ കാര്യം നിസാരമാണ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്