'ഇന്ധന നികുതി കുറയ്ക്കണം'; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

By Web TeamFirst Published Feb 26, 2021, 2:35 PM IST
Highlights

യാത്രക്കാര്‍ മാത്രമാണ് പെട്രോളും ഡീസലും ഉപയോഗിക്കുന്നതെന്ന് കരുതരുത്. നിര്‍മ്മാണം, ഗതാഗതം തുടങ്ങി പല മേഖലകളെയും ഇത് ബാധിക്കുന്നതായി ശക്തികാന്ത ദാസ് ചൂണ്ടിക്കാട്ടി. 

മുംബൈ: രാജ്യത്തെ പെട്രോളിന്റെയും ഡിസലിന്റെയും നികുതി കുറയ്ക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ യോജിച്ച തീരുമാനത്തിലെത്തണമെന്ന് വീണ്ടും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍. യാത്രക്കാര്‍ മാത്രമാണ് പെട്രോളും ഡീസലും ഉപയോഗിക്കുന്നതെന്ന് കരുതരുത്. നിര്‍മ്മാണം, ഗതാഗതം തുടങ്ങി പല മേഖലകളെയും ഇത് ബാധിക്കുന്നതായി ശക്തികാന്ത ദാസ് ചൂണ്ടിക്കാട്ടി. 

ബോംബെ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും യോജിച്ച് നികുതി കുറയ്ക്കുന്നതില്‍ ഒരു ധാരണയിലെത്തണം. കേന്ദ്രസര്‍ക്കാരിന് ഇപ്പോള്‍ പണത്തിന്റെ ആവശ്യമുണ്ട്. എന്നാല്‍ ഇന്ധന വില ഉയര്‍ന്ന് നില്‍ക്കുന്നത് നിര്‍മ്മാണ ചെലവ് വര്‍ധിപ്പിക്കുമെന്നും വിലക്കയറ്റത്തിന് കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈയാഴ്ച തുടക്കത്തില്‍ റിസര്‍വ് ബാങ്ക് മോണിറ്ററി പോളിസി കമ്മിറ്റിയുടെ മിനുട്‌സ് പുറത്ത് വന്നിരുന്നു. ഇതില്‍ ഇന്ധന വില വര്‍ധനവില്‍ അംഗങ്ങളെല്ലാം വലിയ ആശങ്കയാണ് പ്രകടിപ്പിച്ചത്. പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് നൂറ് രൂപയിലേക്ക് കുതിക്കുമ്പോഴാണ് ഇത്.
 

click me!