വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ 1.25 ലക്ഷം കോടിയുടെ നിക്ഷേപം; വമ്പന്‍ വാഗ്ദാനവുമായി അംബാനിയും അദാനിയും

Published : May 23, 2025, 05:02 PM IST
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ 1.25 ലക്ഷം കോടിയുടെ നിക്ഷേപം; വമ്പന്‍ വാഗ്ദാനവുമായി അംബാനിയും അദാനിയും

Synopsis

 'റൈസിംഗ് നോര്‍ത്ത് ഈസ്റ്റ് ഇന്‍വെസ്റ്റേഴ്സ് സമ്മിറ്റി'ല്‍ ഇരു കമ്പനികളും ചേര്‍ന്ന് 1.25 ലക്ഷം കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു.

ടക്കുകിഴക്കന്‍ ഇന്ത്യയുടെ ഭാവിയെ മാറ്റിമറിക്കാന്‍ പോകുന്ന കൂറ്റന്‍ നിക്ഷേപ പദ്ധതികളുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസും അദാനി ഗ്രൂപ്പും രംഗത്ത്.  'റൈസിംഗ് നോര്‍ത്ത് ഈസ്റ്റ് ഇന്‍വെസ്റ്റേഴ്സ് സമ്മിറ്റി'ല്‍ ഇരു കമ്പനികളും ചേര്‍ന്ന് 1.25 ലക്ഷം കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. ഇത് മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, തൊഴിലവസരങ്ങള്‍, ഊര്‍ജ്ജ മേഖല എന്നിവയില്‍ വലിയ മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റിലയന്‍സ് 75,000 കോടി രൂപ നിക്ഷേപിക്കും

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 75,000 കോടി രൂപ വടക്കുകിഴക്കന്‍ മേഖലയില്‍ നിക്ഷേപിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചു. ഈ നിക്ഷേപത്തിലൂടെ 2.5 ദശലക്ഷത്തിലധികം നേരിട്ടുള്ളതും അല്ലാത്തതുമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. 

റിലയന്‍സ് റീട്ടെയിലിന്‍റെ മേഖലയില്‍ നിന്നുള്ള സംഭരണം വര്‍ദ്ധിപ്പിക്കുന്നതിലും സൗരോര്‍ജ്ജ പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിലും ഈ നിക്ഷേപം ശ്രദ്ധ കേന്ദ്രീകരിക്കും. കൂടാതെ, റിലയന്‍സ് ജിയോ നിലവില്‍ മേഖലയിലുള്ള അഞ്ച് ദശലക്ഷത്തിലധികം വരുന്ന 5ജി വരിക്കാരുടെ എണ്ണം ഇരട്ടിയാക്കാനും സ്കൂളുകള്‍, ആശുപത്രികള്‍, സംരംഭങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ലഭ്യത വ്യാപിപ്പിക്കാനും പദ്ധതിയിടുന്നു.

ജീനോമിക്സ്, കായിക അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഊന്നല്‍
ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ റിലയന്‍സിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അംബാനി എടുത്തുപറഞ്ഞു. സ്തനാര്‍ബുദവുമായി ബന്ധപ്പെട്ട ജീനോമിക് ഗവേഷണത്തിനായി മിസോറാം സര്‍വകലാശാലയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും ഗുവാഹത്തിയില്‍ ഒരു മോളിക്യുലാര്‍ ഡയഗ്നോസ്റ്റിക് ആന്‍ഡ് റിസര്‍ച്ച് ലാബ് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ ജീനോം സീക്വന്‍സിംഗ് ശേഷിയുള്ള ലാബാണെന്നും അദ്ദേഹം പറഞ്ഞു. റിലയന്‍സ് ഫൗണ്ടേഷന്‍ വടക്കുകിഴക്കന്‍ മേഖലയിലെ എട്ട് സംസ്ഥാനങ്ങളുമായും ചേര്‍ന്ന് ഒളിമ്പിക് പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കും.

അദാനി ഗ്രൂപ്പ് 50,000 കോടി രൂപയുടെ നിക്ഷേപം നടത്തും

അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ മേഖലയില്‍ 50,000 കോടി രൂപയുടെ അധിക നിക്ഷേപം അദാനി ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ ഗൗതം അദാനി പ്രഖ്യാപിച്ചു. മൂന്ന് മാസം മുമ്പ് അസമില്‍ പ്രഖ്യാപിച്ച 50,000 കോടി രൂപയുടെ നിക്ഷേപത്തിന് പുറമെയാണിത്.

അദാനിയുടെ നിക്ഷേപം പ്രയോജനപ്പെടുത്തുന്ന മേഖലകള്‍
അദാനി ഗ്രൂപ്പിന്‍റെ നിക്ഷേപം ഗ്രീന്‍ എനര്‍ജി, ഹൈഡ്രോ പ്രോജക്റ്റുകള്‍, വൈദ്യുതി പ്രസരണം, റോഡുകള്‍, ഹൈവേകള്‍, സ്മാര്‍ട്ട് മീറ്ററുകള്‍, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ലോജിസ്റ്റിക്സ്, വൊക്കേഷണല്‍ പരിശീലനത്തിലൂടെയുള്ള ശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവയുള്‍പ്പെടെ നിരവധി മേഖലകളെ ലക്ഷ്യം വെക്കുന്നതായിരിക്കും. 

 

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം