ഫ്യൂച്ചർ- റിലയൻസ് ഓഹരി ഇടപാട്: ലോങ് സ്റ്റോപ്പ് ഡേറ്റിൽ മാറ്റം വരുത്തി

Web Desk   | Asianet News
Published : Apr 03, 2021, 11:45 PM ISTUpdated : Apr 03, 2021, 11:56 PM IST
ഫ്യൂച്ചർ- റിലയൻസ് ഓഹരി ഇടപാട്: ലോങ് സ്റ്റോപ്പ് ഡേറ്റിൽ മാറ്റം വരുത്തി

Synopsis

24,713 കോടി രൂപ മൂല്യമുളളതാണ് ഫ്യൂച്ചർ ​ഗ്രൂപ്പ് -റിലയൻസ് ഓഹരി വിൽപ്പന ഇടപാട്.   

മുംബൈ: ഫ്യൂച്ചർ ​ഗ്രൂപ്പിന്റെ റീട്ടെയിൽ, ഹോൾസെയിൽ ബിസിനസ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ലോങ് സ്റ്റോപ്പ് ഡേറ്റ് നീട്ടി റിലയൻസ്. ഓഹരി കൈമാറ്റം സംബന്ധിച്ച എല്ലാ നിബന്ധനകളും പരസ്പരം അം​ഗീകരിക്കുന്നതിനായി നിശ്ചയിച്ചിരിക്കുന്ന കാലാവധിയുടെ അവസാന ദിനമാണ് ലോങ് സ്റ്റോപ്പ് ഡേറ്റ്. 

ആമസോണുമായി ബന്ധപ്പെട്ട നിയമ യുദ്ധം തുടരുന്ന പശ്ചാത്തലത്തിലാണ് ഈ കാലാവധി റിലയൻസ് ഇൻഡസ്ട്രീസിന്റെ റീട്ടെയിൽ വെഞ്ചേഴ്സ് നീട്ടിയിരിക്കുന്നത്. 2021 മാർച്ച് 31 എന്ന് നിശ്ചയിച്ചിരിക്കുന്ന തീയതി സെപ്റ്റംബർ 30 ലേക്ക് നീട്ടിയിരിക്കുന്നത്. 24,713 കോടി രൂപ മൂല്യമുളളതാണ് ഫ്യൂച്ചർ ​ഗ്രൂപ്പ് -റിലയൻസ് ഓഹരി വിൽപ്പന ഇടപാട്. 

2020 ഓ​ഗസ്റ്റ് 29 നാണ് ഫ്യൂച്ചർ ​ഗ്രൂപ്പ്- റിലയൻസ് ഇടപാട് പ്രഖ്യാപിക്കുന്നത്. ഇതിനെതുടർന്ന് യുഎസ് ഇ- കൊമേഴ്സ് ഭീമനായ ആമസോൺ നിയമപോരാട്ടം ആരംഭിച്ചു. മുൻ നിശ്ചയിച്ച കരാറിന്റെ ലംഘനം ആരോപിച്ചാണ് ആമസോൺ നിയമപോരാട്ടം തുടങ്ങിയത്. 

യുഎസ് റീട്ടെയിൽ കമ്പനി 2019 ഓ​ഗസ്റ്റ് മാസം ഫ്യുച്ചർ കൂപ്പൺസിൽ നിക്ഷേപം നടത്തിയിരുന്നു. മൂന്ന് മുതൽ 10 വർഷത്തിനുളളിൽ ഫ്യൂച്ചർ റീട്ടെയിലിന്റെ ഓഹരികൾ വാങ്ങാം എന്ന ധാരണയോ‌ടെയായിരുന്നു ഈ നിക്ഷേപം. എന്നാൽ, ഫ്യൂച്ചർ ​ഗ്രൂപ്പ് പിന്നീട് ഇതിൽ നിന്ന് പിൻമാറുകയും റിലയൻസുമായി കരാറിൽ ഏർപ്പെടുകയും ചെയ്തു. ഈ ഓഹരി ഇടപാട് കരാർ മുൻ കരാറിന്റെ ലംഘനമാണെന്നാണ് ആമസോണിന്റെ വാദം.   

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍