
മുംബൈ: അഞ്ച് സെഷനുകളിൽ മുന്നേറ്റം നടത്തിയ ഇന്ത്യൻ രൂപ തിങ്കളാഴ്ച 11 പൈസ ഇടിവോടെ യുഎസ് ഡോളറിനെതിരെ 74.26 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. അമേരിക്കൻ കറൻസി വിപണിയിൽ കരുത്തുകാട്ടി.
ഇന്റർബാങ്ക് വിദേശനാണ്യ വിപണിയിൽ, ആഭ്യന്തര കറൻസി അമേരിക്കൻ കറൻസിക്കെതിരെ 74.21 എന്ന നിലയിൽ വ്യാപാരത്തിലേക്ക് കടക്കുകയും 74.26 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. മുൻ ക്ലോസിംഗ് നിരക്കിനെ അപേക്ഷിച്ച് 11 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.
വെള്ളിയാഴ്ച യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ 74.15 എന്ന നിലയിലായിരുന്നു. ഇന്ന് വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ രൂപയുടെ മൂല്യം 74.29 ലേക്ക് താഴ്ന്നിരുന്നു. ആഗോള എണ്ണ നിരക്കിന്റെ മാനദണ്ഡമായ ബ്രെൻറ് ക്രൂഡ് ഫ്യൂച്ചേഴ്സ് 3.83 ശതമാനം ഇടിഞ്ഞ് 67.99 യുഎസ് ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
ആഭ്യന്തര ഇക്വിറ്റി വിപണിയിൽ ബിഎസ്ഇ സെൻസെക്സ് 125.13 പോയിന്റ് അഥവാ 0.23 ശതമാനം ഉയർന്ന് 54,402.85 ൽ എത്തി. വിശാലമായ എൻഎസ്ഇ നിഫ്റ്റി 20.05 പോയിന്റ് അഥവാ 0.12 ശതമാനം ഉയർന്ന് 16,258.25 ലെത്തി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona