കരയ്ക്കടുക്കാതെ രൂപ; മൂല്യം വീണ്ടും കുത്തനെ താഴേക്ക്

Published : Jul 14, 2022, 11:13 AM IST
കരയ്ക്കടുക്കാതെ രൂപ; മൂല്യം വീണ്ടും കുത്തനെ താഴേക്ക്

Synopsis

രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ്. ഈ മാസം ഏഴ് തവണയാണ് രൂപ റെക്കോർഡ് ഇടിവിലേക്ക് എത്തുന്നത്.    

ദില്ലി: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. തുടർച്ചയായ നാലാം സെഷനിലും ഇന്ത്യൻ രൂപ യുഎസ് ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കെത്തി. ഈ മാസം ഏഴ് തവണയാണ് രൂപ റെക്കോർഡ് ഇടിവിലേക്ക് എത്തുന്നത്. 

ഇന്ന്  രാവിലെ രൂപയുടെ മൂല്യം 0.17 ശതമാനം ഇടിഞ്ഞു.  79.64 ൽ നിന്നും  79.77 എന്ന താഴ്ന്ന നിലയിലേക്ക് എത്തി. ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് രൂപയുടെ വിനിമയം നടക്കുന്നത്. ജൂലൈ 26-27 തീയതികളിൽ യുഎസ് ഫെഡ് ചേരാനിരിക്കെ പലിശ നിരക്കുകൾ ഉയർന്നേക്കും എന്ന അഭ്യൂഹമുണ്ട്. പലിശ നിരക്ക് 100 ബേസിസ് പോയിന്റുകൾ ഉയർന്നേക്കുമെന്നാണ് സൂചന. 

ഉയർന്ന ഇറക്കുമതി കാരണം രാജ്യത്തിന്റെ വ്യാപാര കമ്മി വർധിച്ചിട്ടുണ്ട്. 2022-23 ഏപ്രിൽ-ജൂൺ കാലയളവിൽ ഇന്ത്യയുടെ ചരക്ക് ഇറക്കുമതി 187.02 ബില്യൺ ഡോളറായിരുന്നു, 2021-22 ഏപ്രിൽ-ജൂൺ മാസങ്ങളിലെ 126.96 ബില്യൺ ഡോളറിനേക്കാൾ 47.31 ശതമാനം വർധനയാണ് ഉണ്ടായത്.

നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ, ഇന്ത്യയുടെ ചരക്ക് കയറ്റുമതി 116.77 ബില്യൺ ഡോളറായി ഉയർന്നു, ഏപ്രിൽ-ജൂൺ 2021-22 ൽ രേഖപ്പെടുത്തിയ 95.54 ബില്യൺ ഡോളറിനേക്കാൾ 22.22 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.

ഈ വർഷം ജൂണിൽ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 16.8% വർധിച്ച് 37.9 ബില്യൺ ഡോളറിലെത്തി, അതേസമയം ഇറക്കുമതി 51.02% ഉയർന്ന് 63.58 ഡോളറിലെത്തിയിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

അമ്പരപ്പിക്കുന്ന കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ! രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികൾ ഓരോ എൽപിജി സിലണ്ടറിലും 700 രൂപയുടെ നഷ്‌ടം സഹിക്കുന്നു?
15 ലക്ഷം കോടി വെറും കുമിളയോ? സെബി കുരുക്കിയ രാജേഷ് എക്സ്പോര്‍ട്സിന്റെ 'കണക്കുകളിലെ കളി'കള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കം