വമ്പൻ പരിഷ്കാരവുമായി എസ്ബിഐ; എടിഎം ഇനി ഉപഭോക്താവിന്റെ വീട്ടിലെത്തും

By Web TeamFirst Published Aug 30, 2020, 9:37 PM IST
Highlights

എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള മാനദണ്ഡം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പരിഷ്കരിച്ചിരുന്നു. ഇത് പ്രകാരം മാസം എട്ട് തവണ പണം സൗജന്യമായി എടിഎമ്മിൽ പിൻവലിക്കാനാവും. 

ദില്ലി: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ എടിഎം സർവീസ് ഉപഭോക്താവിന്റെ വീട്ടുപടിക്കൽ എത്തിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഒരു വാട്സ്ആപ്പ് മെസേജിന്റെയോ, ഫോൺ കോളിന്റെയോ ദൂരത്തിൽ വീട്ടുപടിക്കലെത്തുന്ന ഈ പുതിയ സംവിധാനം പരീക്ഷണ അടിസ്ഥാനത്തിൽ ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്നൗവിലാണ് ആദ്യം അവതരിപ്പിച്ചിരിക്കുന്നത്.

തുടക്കത്തിൽ വയോജനങ്ങൾക്കാണ് ഈ സേവനം ലഭ്യമാവുക. തെരഞ്ഞെടുക്കപ്പെട്ട ബ്രാഞ്ചുകളുടെ പരിധിയിലാണ് ഇത് ലഭ്യമാക്കിയിരിക്കുന്നത്. നിക്ഷേപിക്കേണ്ട തുക വാങ്ങാനും, പിൻവലിക്കുന്ന തുക നൽകാനും ചെക്ക് വാങ്ങാനും തുടങ്ങി വിവിധ സേവനങ്ങൾ ഇത് വഴി ലഭിക്കും. 

എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള മാനദണ്ഡം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പരിഷ്കരിച്ചിരുന്നു. ഇത് പ്രകാരം മാസം എട്ട് തവണ പണം സൗജന്യമായി എടിഎമ്മിൽ പിൻവലിക്കാനാവും. ഇതിൽ അഞ്ച് തവണ എസ്ബിഐ എടിഎമ്മിൽ നിന്നും മൂന്ന് തവണ മറ്റ് ബാങ്കുകളുടെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാവുന്നതാണ്.

click me!