അംബാനി കുടുംബത്തോളം 'പോന്നവർ' തന്നെ; അനന്തിന്റെ ഭാര്യാ മാതാവിന്റെ ആസ്തി അമ്പരപ്പിക്കും

Published : Feb 21, 2024, 04:24 PM IST
അംബാനി കുടുംബത്തോളം 'പോന്നവർ' തന്നെ; അനന്തിന്റെ ഭാര്യാ മാതാവിന്റെ ആസ്തി അമ്പരപ്പിക്കും

Synopsis

അനന്ത് അംബാനിയുടെ ഭാവി വധുവിന്റെ മാതാപിതാക്കൾ അംബാനി കുടുംബത്തേക്കാൾ ഒട്ടും മോശമല്ല. കാരണം എന്താണെന്നല്ലേ.. എൻകോർ ഹെൽത്ത്‌കെയർ ലിമിറ്റഡ് എന്ന കമ്പനിയുടെ തലപ്പത്തുള്ളവരാണ് വീരേൻ മർച്ചൻ്റും ഷൈല മർച്ചൻ്റും.

മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയും രാധിക മർച്ചൻ്റും തമ്മിലുള്ള വിവാഹത്തിന്റെ ആഘോഷങ്ങൾ തുടങ്ങി കഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെടെയും നിത അംബാനിയുടെയും മൂന്ന് മക്കളിൽ ഇളയവനാണ് അനന്ത് അംബാനി. ശതകോടീശ്വരൻ വീരേൻ മർച്ചൻ്റിൻ്റെയും ഷൈല മർച്ചൻ്റിൻ്റെയും മൂത്ത മകളാണ് രാധിക മർച്ചൻ്റ്.

അനന്ത് അംബാനിയുടെ ഭാവി വധുവിന്റെ മാതാപിതാക്കൾ അംബാനി കുടുംബത്തേക്കാൾ ഒട്ടും മോശമല്ല. കാരണം എന്താണെന്നല്ലേ.. എൻകോർ ഹെൽത്ത്‌കെയർ ലിമിറ്റഡ് എന്ന കമ്പനിയുടെ തലപ്പത്തുള്ളവരാണ് വീരേൻ മർച്ചൻ്റും ഷൈല മർച്ചൻ്റും. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ എൻകോർ ഹെൽത്ത്‌കെയറിൻ്റെ മാനേജിംഗ് ഡയറക്ടർമാരിൽ ഒരാളാണ് അനന്ത് അംബാനിയുടെ അമ്മായിയമ്മ.

കോടീശ്വരനായ വിരേൻ മർച്ചൻ്റുമായി വിവാഹം കഴിഞ്ഞശേഷമാണ് ഷൈല എൻകോർ ഹെൽത്ത് കെയറിൻ്റെ മാനേജിംഗ് ഡയറക്ടറായത്.കമ്പനിയുടെ മൊത്തത്തിലുള്ള മൂല്യം ഏകദേശം 2,000 കോടി രൂപയാണ്.
 
എൻകോർ ഹെൽത്ത്‌കെയർ ലിമിറ്റഡ് എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ സ്ഥാപകനും സിഇഒയുമാണ് വിരേൻ മർച്ചൻ്റ്. ഷൈലയ്‌ക്കൊപ്പം രാധികയും സഹോദരി അഞ്ജലിയും ഡയറക്ടർ ബോർഡിലുണ്ട്.

ഒരു മികച്ച ബിസിനസുകാരി എന്നതിലുപരി ഷൈല മർച്ചൻ്റിന്റെ ഫാഷൻ അഭിരുചിയും പേരുകേട്ടതാണ്. ഷൈലയുടെയും രാധിക മെർച്ചൻ്റിൻ്റെയും ആസ്തി ഏകദേശം 10 കോടി രൂപയാണ്. രാധികയുടെ പിതാവ് വീരൻ മെർച്ചൻ്റിന് ഏകദേശം 755 കോടി രൂപയാണ് ആസ്തി.

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ