Share Market Live: നഷ്ടം തുടർന്ന് വിപണി; സെൻസെക്സ് 144 പോയ്ന്റ് ഇടിഞ്ഞു

By Web TeamFirst Published Oct 11, 2022, 10:48 AM IST
Highlights

സൂചികകൾ ഉയർന്നില്ല, നഷ്ടം നേരിട്ട് വിപണി. സെൻസെക്സും നിഫ്റ്റിയും താഴേക്ക്. ദുർബലമായ വിപണിയിൽ നേരിയ നേട്ടം കൈവരിച്ച് ടിസിഎസ്. മുന്നേറുന്ന ഓഹരികൾ ഇവയാണ് 
 


മുംബൈ: വിപണിയിലെ നഷ്ടം തുടരുന്നു. ആഭ്യന്തര സൂചികകൾ ഇടിവിലാണ്. സെൻസെക്സ് 144.47 പോയിന്റ് അഥവാ 0.25 ശതമാനം താഴ്ന്ന് 57846.64 ലും നിഫ്റ്റി 41.40 പോയിന്റ് അഥവാ 0.24 ശതമാനം  താഴ്ന്ന് 17199.60 ലും വ്യാപാരം ആരംഭിച്ചു. വിപണിയിൽ ഇന്ന് ഏകദേശം 1206 ഓഹരികൾ മുന്നേറ്റം നടത്തുന്നു.  709 ഓഹരികൾ നഷ്ടത്തിലാണ്.  118 ഓഹരികൾ മാറ്റമില്ലാതെ തുടരുന്നു. 

Read Also: ഭവന വായ്പയ്ക്ക് ഇളവ് നൽകി എസ്ബിഐ; ഉത്സവ ഓഫർ ജനുവരി വരെ

നിഫ്റ്റി മിഡ്കാപ്പ്, നിഫ്റ്റി സ്മോൾകാപ്പ് സൂചികകൾ 0.4 ശതമാനം വരെ ഉയർന്നു. മേഖലകളിൽ നിഫ്റ്റി ഐടി, നിഫ്റ്റി മീഡിയ, നിഫ്റ്റി മെറ്റൽ സൂചികകൾ ആദ്യ നേരിയ നേട്ടം കൈവരിച്ചു. അതേസമയം, നിഫ്റ്റി ബാങ്ക്, നിഫ്റ്റി റിയൽറ്റി, നിഫ്റ്റി ഓട്ടോ സൂചികകൾ 0.4 ശതമാനം വരെ ഇടിഞ്ഞു.

എസ്‌ബിഐ ലൈഫ് ഇൻഷുറൻസ്, ബജാജ് ഓട്ടോ, എച്ച്‌ഡിഎഫ്‌സി ലൈഫ്, എച്ച്‌യുഎൽ, മാരുതി സുസുക്കി തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിലും നേട്ടമുണ്ടാക്കിയപ്പോൾ അദാനി പോർട്ട്‌സ്, വിപ്രോ, അദാനി എന്റർപ്രൈസസ്, എച്ച്‌സിഎൽ ടെക്‌നോളജീസ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവ നേട്ടത്തിലായിരുന്നു.

വ്യക്തിഗത സ്റ്റോക്കുകളിൽ, ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) ഓഹരികൾ ദുർബലമായ വിപണിയിൽ നേരിയ നേട്ടം കൈവരിച്ചു. കൂടാതെ, 127.3 മില്യൺ ഡോളർ വിലമതിക്കുന്ന ഈസിഫൈവ്-ടിടി വാക്സിൻ വിതരണ ഓർഡർ സ്വന്തമാക്കിയതിനെത്തുടർന്ന് പാനാസീ ബയോടെക്കിന്റെ ഓഹരികൾ 20 ശതമാനം ഉയർന്നു. 

Read Also: ലക്സ്, ലൈഫെബോയ്, ഡവ് സോപ്പുകളുടെ വില കുറയും; പുതിയ തീരുമാനവുമായി ഹിന്ദുസ്ഥാൻ യൂണിലിവർ

യു എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ  82.33 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്.  82.32 ആയിരുന്നു ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ രൂപയുടെ മൂല്യം. ഇന്നലെ രാവിലെ ഡോളറിനെതിരെ റെക്കോർഡ് താഴ്ചയിലായിരുന്നു രൂപ. 82 .68 ആയിരുന്നു രൂപയുടെ മൂല്യം. 

 


 

click me!