സോഫ്റ്റ് ബാങ്ക് ഇന്ത്യയില്‍ കൂടുതല്‍ സജീവമാകാന്‍ പോകുന്നു

Published : Jul 07, 2019, 10:27 AM IST
സോഫ്റ്റ് ബാങ്ക് ഇന്ത്യയില്‍ കൂടുതല്‍ സജീവമാകാന്‍ പോകുന്നു

Synopsis

ഇന്ത്യയിലെ പ്രാദേശിക ബിസിനസുകളുമായുളള സംയുക്ത സംരംഭ സഹകരണത്തിലൂടെ വിദേശ വിപണികളില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന 20 ല്‍ അധിക കമ്പനികളെ രാജ്യത്തേക്ക് കൊണ്ടുവരാനും ഗ്രൂപ്പിന് പദ്ധതിയുണ്ട്. 

ദില്ലി: ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ സോഫ്റ്റ് ബാങ്ക് പദ്ധതിയിടുന്നു. സാമ്പത്തിക സേവന രംഗം കേന്ദ്രീകരിച്ച് നിക്ഷേപം നടത്താനാണ് സോഫ്റ്റ് ബാങ്കിന്‍റെ പദ്ധതി. സോഫ്റ്റ് ബാങ്ക് ഗ്രൂപ്പിന്‍റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റും സ‍യറക്ടറുമായ രാജീവ് മിശ്രയാണ് പദ്ധതി വിശദീകരിച്ചത്. 

സോഫ്റ്റ് ബാങ്കിന്‍റെ വിഷന്‍ ഫണ്ട് വഴിയാകും നിക്ഷേപ പരിപാടി. രണ്ട് മുതല്‍ നാല് ബില്യണ്‍ ഡോളര്‍ വരെ രാജ്യത്ത് കൂടുതലായി നിക്ഷേപിക്കാനാണ് ഗ്രൂപ്പിന്‍റെ പദ്ധതി. സോഫ്റ്റ് ബാങ്ക് വിഷന്‍ ഫണ്ടിന്‍റെ മേധാവി സ്ഥാനവും മിശ്രയ്ക്കുണ്ട്. 

ഇന്ത്യയിലെ പ്രാദേശിക ബിസിനസുകളുമായുളള സംയുക്ത സംരംഭ സഹകരണത്തിലൂടെ വിദേശ വിപണികളില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന 20 ല്‍ അധിക കമ്പനികളെ രാജ്യത്തേക്ക് കൊണ്ടുവരാനും ഗ്രൂപ്പിന് പദ്ധതിയുണ്ട്. 
 
PREV
click me!

Recommended Stories

വേനൽച്ചൂടിന് ആശ്വാസം കിട്ടാൻ ഐസ്ക്രീം കഴിക്കുന്ന ശീലമുണ്ടോ?വില കുത്തനെ ഉയരാൻ സാധ്യത, കാരണങ്ങൾ അറിയാം
വസ്ത്രവിപണിയിലും 'യുദ്ധം എഫക്ട്'; ഈ ബ്രാന്റുകളുടെ വസ്ത്രങ്ങൾക്ക് വില കൂടും! മില്ലുകള്‍ പ്രതിസന്ധിയില്‍