സ്വിഗിയിൽ 450 ദശലക്ഷം ഡോളർ നിക്ഷേപിക്കാൻ സോഫ്റ്റ്ബാങ്ക്

By Web TeamFirst Published Apr 16, 2021, 11:17 PM IST
Highlights

ബെംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വിഗിക്ക് ഇപ്പോൾ തങ്ങളുടെ വിപണിയിൽ കടുത്ത മത്സരമാണ് നേരിടേണ്ടി വരുന്നത്.

ദില്ലി: സ്വിഗിയിൽ വൻ നിക്ഷേപത്തിന് ഒരുങ്ങി സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് കോർപറേഷൻ. 450 ദശലക്ഷം ഡോളറാണ് നിക്ഷേപിക്കുക. ഇതോടെ സ്വിഗിയുടെ ആകെ മൂല്യം 5.5 ബില്യൺ ഡോളറാകും. 

ഇന്ത്യൻ ആന്റിട്രസ്റ്റ് റെഗുലേറ്ററുടെ അനുമതി കാത്തിരിക്കുകയാണ് ഈ നിക്ഷേപം. ബെംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വിഗിക്ക് ഇപ്പോൾ തങ്ങളുടെ വിപണിയിൽ കടുത്ത മത്സരമാണ് നേരിടേണ്ടി വരുന്നത്. ആൻറ്റ് ഗ്രൂപ്പിന്റെ പിന്തുണയുള്ള സൊമാറ്റോ, ടൈഗർ ഗ്ലോബൽ എന്നിവരെല്ലാം രംഗത്തുള്ളത് സ്വിഗിയ്ക്ക് വെല്ലുവിളിയാണ്.

ഒരാഴ്ച മുൻപ് 800 ദശലക്ഷം ഡോളറിന്റെ നിക്ഷേപം സ്വിഗിക്ക് ലഭിച്ചിരുന്നു. ഇപ്പോൾ പുറത്തുവന്ന ഈ നിക്ഷേപ വാർത്തയിൽ പ്രതികരിക്കാൻ സ്വിഗിയുടെയോ സോഫ്റ്റ് ബാങ്കിന്റെയോ പ്രതിനിധികൾ തയ്യാറായിട്ടില്ല. 

വെഞ്ച്വർ ഇൻവെസ്റ്റ്മെന്റ് ഇന്ത്യൻ സ്റ്റാർട്ട്അപ്പുകൾക്ക് വലിയ ആശ്വാസമാണ്. ഇന്ത്യൻ വ്യാവസായിക രംഗത്തിന്റെ വളർച്ചയും ഇതിലൂടെ സാധ്യമാകുന്നുണ്ട്. 

click me!