Latest Videos

കലാനിധി മാരൻ 450 കോടി നൽകണം; റീഫണ്ട് ആവശ്യപ്പെട്ട് സ്പൈസ് ജെറ്റ്

By Web TeamFirst Published May 22, 2024, 6:38 PM IST
Highlights

സ്‌പൈസ് ജെറ്റിന് അനുകൂലമായി ദില്ലി  ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് വിധി പുറപ്പെടുവിച്ച് ദിവസങ്ങൾക്ക് ശേഷണ് കമ്പനിയുടെ ആവശ്യം. 

ദില്ലി: മുൻ പ്രൊമോട്ടർ കലാനിധി മാരൻ, കെഎഎൽ എയർവേയ്‌സ് എന്നിവർ  450 കോടി റീഫണ്ട് നൽകണമെന്ന് സ്പൈസ് ജെറ്റ്. സ്‌പൈസ് ജെറ്റിന് അനുകൂലമായി ദില്ലി  ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് വിധി പുറപ്പെടുവിച്ച് ദിവസങ്ങൾക്ക് ശേഷണ് കമ്പനിയുടെ ആവശ്യം. 

സ്‌പൈസ് ജെറ്റ് കേസിൽ ഉടമ അജയ് സിങ്ങിന് അനുകൂലമായുള്ള ദില്ലി ഹൈക്കോടതി വിധി വന്നതിനെ തുടർന്ന് കമ്പനിയുടെ ഓഹരികളിൽ  മുന്നേറ്റം ഉണ്ടായിരുന്നു. മുൻ ഉടമ കലാനിധി മാരന് പലിശ സഹിതം 579 കോടി രൂപ തിരികെ നൽകാൻ സ്പൈസ് ജെറ്റിനോടും അജയ് സിംഗിനോടും നിർദ്ദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ആണ് ദില്ലി ഹൈക്കോടതി റദ്ദാക്കിയത്. 

 എന്താണ് കേസ്?

2015 ഫെബ്രുവരിയിൽ, മാരനും അദ്ദേഹത്തിന്റെ ഉമടസ്ഥതയിലുള്ള കെഎഎൽ എയർവേയ്‌സും സ്‌പൈസ് ജെറ്റിലെ തങ്ങളുടെ 58.46 ശതമാനം ഓഹരികൾ എയർലൈനിന്റെ സഹസ്ഥാപകൻ കൂടിയായ സിംഗിന് കൈമാറി. ഉടമസ്ഥാവകാശ കൈമാറ്റത്തിനൊപ്പം, ഏകദേശം 1,500 കോടി രൂപ വരുന്ന എയർലൈനിന്റെ ബാധ്യതകളും സിംഗ് ഏറ്റെടുത്തു. കരാർ പ്രകാരം മാരനും കെഎഎൽ എയർവേയ്‌സും  ഓഹരി  ഇഷ്യൂ ചെയ്യുന്നതിനായി സ്‌പൈസ് ജെറ്റിന് 679 കോടി രൂപ നൽകിയതായി അവകാശപ്പെട്ടു. എന്നിട്ടും, ഈ ഓഹരികൾ അനുവദിച്ചിട്ടില്ലെന്ന് മാരൻ ആരോപിച്ചു, ഇതേ തുടർന്ന് 1,323 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന മാരൻ്റെ അവകാശവാദം 2018 ജൂലൈയിൽ ആർബിട്രേഷൻ പാനൽ തള്ളിക്കളഞ്ഞു. പകരം, പലിശയും സഹിതം 579 കോടി രൂപ  റീഫണ്ട് നൽകുന്നതിന് ഉത്തരവിടുകയായിരുന്നു . 

click me!