എസ്‌ബി‌ഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; യു‌പി‌ഐ തകരാറുകൾ നേരിടുന്ന കാരണം ഇതാ

Published : Oct 16, 2023, 07:10 PM IST
എസ്‌ബി‌ഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; യു‌പി‌ഐ തകരാറുകൾ നേരിടുന്ന കാരണം ഇതാ

Synopsis

ഉപഭോക്താക്കൾക്കിടയിൽ നിരവധി പരാതികളാണ് ഇതിനെ തുടർന്ന് വരുന്നത്. പലർക്കും യുപിഐ ഉപയോഗിക്കാൻ സാധിക്കുന്നില്ല. സാങ്കേതിക പ്രശ്നങ്ങൾ കാരണം തടസങ്ങൾ നേരിട്ടേക്കാമെന്ന് എസ്ബിഐ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. 

സ്റ്റേറ്റ് ബാങ്ക് ഉപഭോക്താക്കളാണോ? യുപിഐ ഉപയോഗിക്കുമ്പോൾ ചില സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ, അതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് എസ്ബിഐ. ടെക്‌നോളജി അപ്‌ഗ്രേഡേഷൻ പ്രവർത്തനങ്ങൾ കാരണം എസ്ബിഐയുടെ യുപിഐ സേവനങ്ങൾ ഇടയ്‌ക്കിടെ തടസ്സപ്പെട്ടേക്കാം. 

ഉപഭോക്താക്കൾക്കിടയിൽ നിരവധി പരാതികളാണ് ഇതിനെ തുടർന്ന് വരുന്നത്. പലർക്കും യുപിഐ ഉപയോഗിക്കാൻ സാധിക്കുന്നില്ല. സാങ്കേതിക പ്രശ്നങ്ങൾ കാരണം തടസങ്ങൾ നേരിട്ടേക്കാമെന്ന് എസ്ബിഐ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. 

 "പ്രിയ ഉപഭോക്താക്കളേ, 
ചില സാങ്കേതിക നവീകരണങ്ങൾ ആരംഭിച്ചതിനാൽ ബാങ്കിന്റെ യുപിഐ സേവനങ്ങൾ തടസപ്പെട്ടേക്കാം. നിങ്ങൾക്ക് ഉണ്ടായേക്കാവുന്ന അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു. ഉടനെ പ്രശനം പരിഹരിക്കപ്പെടുന്നതായിരിക്കും"

 

യുപിഐ ഇന്ന് വളരെ ജനകീയമായിട്ടുള്ള പേയ്മെന്റ് രീതിയാണ്. രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റുകളിൽ വിപ്ലവം സൃഷ്ടിച്ച തത്സമയ പേയ്‌മെന്റ് സംവിധാനമായിരുന്നു  യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് അഥവാ യുപിഐ. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഇത് വികസിപ്പിച്ചെടുത്തത്.ഏത് ബാങ്ക് അക്കൗണ്ടിലേക്കും തൽക്ഷണം പണം ട്രാൻസ്ഫർ ചെയ്യാൻ നിങ്ങളെ അനുവദിക്കുന്ന ഒരു തൽക്ഷണ പേയ്‌മെന്റ് സംവിധാനമാണ് യുപിഐ 

എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ എന്തൊക്കെയാണ്?

ഘട്ടം 1- രജിസ്ട്രേഷൻ

എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനം ഉപയോഗിക്കുന്നതിന് ആദ്യം രജിസ്റ്റർ ചെയ്യണം. അങ്ങനെ ചെയ്യുന്നതിന്, WAREG എന്ന് ടൈപ്പ് ചെയ്‌ത് നിങ്ങളുടെ അക്കൗണ്ട് നമ്പർ ടൈപ്പ് ചെയ്‌ത് 7208933148 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്‌ക്കുക. എസ്ബിഐ അക്കൗണ്ടിൽ രജിസ്റ്റർ ചെയ്‌തിരിക്കുന്ന അതേ നമ്പറിൽ നിന്ന് വേണം ഈ സന്ദേശം അയക്കാൻ. 

ഘട്ടം 2: 90226 90226 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് 'ഹായ്' സന്ദേശം അയയ്‌ക്കുക

സന്ദേശം അയച്ചുകഴിഞ്ഞാൽ, നിങ്ങൾക്ക് താഴെയുള്ള സന്ദേശം ലഭിക്കും.
പ്രിയ ഉപഭോക്താവേ,
എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനങ്ങളിലേക്ക് സ്വാഗതം!
ചുവടെയുള്ള ഏതെങ്കിലും ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കുക.
1. അക്കൗണ്ട് ബാലൻസ്
2. മിനി പ്രസ്താവന
3. വാട്ട്‌സ്ആപ്പ് ബാങ്കിംഗിൽ നിന്ന് രജിസ്‌ട്രേഷൻ റദ്ദാക്കുക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽ; പ്രവാസികള്‍ പണം നാട്ടിലേക്ക് അയയ്ക്കാന്‍ ഏറ്റവും നല്ല സമയം ഏത്?
'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി