'എടാ മോനെ'.. ഈ ആവേശം ഒരിക്കലും കുറഞ്ഞില്ലെന്ന് സുന്ദർ പിച്ചൈ; 20 വർഷങ്ങൾകൊണ്ട് മുടി വരെ മാറിയെന്ന് ഗൂഗിൾ സിഇഒ

By Web TeamFirst Published Apr 27, 2024, 4:55 PM IST
Highlights

ആഗോള കമ്പനികളിൽ മുൻനിരയിലുള്ള, ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന, ഇന്ത്യൻ വംശജരായ സിഇഒമാരെക്കുറിച്ച് പരാമർശിക്കുമ്പോഴെല്ലാം സുന്ദർ പിച്ചൈയുടെ പേര് മുന്നിട്ട് നിൽക്കും

ഗൂഗിളിനൊപ്പം രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കി സുന്ദർ പിച്ചൈ. ഇൻസ്റ്റാഗ്രാമിൽ സുന്ദർ പിച്ചൈ തന്നെയാണ് തന്റെ 20 വർഷത്തെ യാത്രയെ കുറിച്ച് പങ്കുവെച്ചത്. ചെറുതും എന്നാൽ ഹൃദ്യവുമായ ഒരു കുറിപ്പ് സുന്ദർ പിച്ചൈ പങ്കുവെച്ചിട്ടുണ്ട്. 

സുന്ദർ പിച്ചൈയുടെ കുറിപ്പ് ഇങ്ങനെയാണ്;

2004 ഏപ്രിൽ 26 ഗൂഗിളിലെ എൻ്റെ ആദ്യ ദിവസമായിരുന്നു. അതിനുശേഷം എല്ലാം ഒരുപാട് മാറിയിരിക്കുന്നു - സാങ്കേതികവിദ്യ, ഞങ്ങളുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം... എൻ്റെ മുടി. മാറാത്ത ഒന്ന് മാത്രം, - ഈ കമ്പനിയിൽ ജോലി ചെയ്യുന്നതിൽ നിന്ന് എനിക്ക് ലഭിക്കുന്ന ആവേശം. 20 വർഷമായി, ഞാൻ ഇപ്പോഴും ഭാഗ്യവാനാണെന്ന് തോന്നുന്നു, ”- സുന്ദർ പിച്ചൈ ഇൻസ്റ്റാഗ്രാമിൽ എഴുതി.

ഇൻസ്റ്റാഗ്രാം പോസ്റ്റിനൊപ്പം ഗൂഗിൾ സിഇഒ ഒരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്. "20" എന്ന് എഴുതിയ ബലൂണിന്റെ ചിത്രമാണ് അത് . "20 വർഷത്തെ അഭിനന്ദനങ്ങൾ" എന്ന വാക്കുകളുള്ള ഒരു ലാവ വിളക്കും ഒരു മേശപ്പുറത്തുണ്ട്.

 

ഗൂഗിളിൻ്റെയും ആൽഫബെറ്റിൻ്റെയും സിഇഒയാണ് സുന്ദർ പിച്ചൈ, ആൽഫബെറ്റിൻ്റെ ഡയറക്ടർ ബോർഡിലും സുന്ദർ പിച്ചൈ ഉണ്ട്. 2004-ൽ അദ്ദേഹം ഗൂഗിളിൽ പ്രോഡക്റ്റ് മാനേജർ ആയി ജോലി ചെയ്തു തുടർന്ന്  വിവിധ നൂതന ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും വൈവിധ്യവത്കരിക്കാൻ അദ്ദേഹം കമ്പനിയെ നയിച്ചു. 

കഴിഞ്ഞ മൂന്ന് വർഷമായി അദ്ദേഹത്തിന്റെ ശമ്പളം 2 മില്യൺ ഡോളറാണ്. ആഗോള കമ്പനികളിൽ മുൻനിരയിലുള്ള, ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന, ഇന്ത്യൻ വംശജരായ സിഇഒമാരെക്കുറിച്ച് പരാമർശിക്കുമ്പോഴെല്ലാം സുന്ദർ പിച്ചൈയുടെ പേര് മുന്നിട്ട് നിൽക്കും 
 

click me!