വന്‍ ഡിസ്കൗണ്ടും ഓഫറുകളും, എല്ലാം വാങ്ങാൻ 5 ദിവസം, രാത്രി 2 മണി വരെ തുറക്കും! ലുലുവിൽ സൂപ്പര്‍ ഫ്രൈഡേ സെയിൽ

Published : Nov 21, 2023, 08:10 PM IST
വന്‍ ഡിസ്കൗണ്ടും ഓഫറുകളും, എല്ലാം വാങ്ങാൻ  5 ദിവസം, രാത്രി 2 മണി വരെ തുറക്കും! ലുലുവിൽ സൂപ്പര്‍ ഫ്രൈഡേ സെയിൽ

Synopsis

വന്‍ ഡിസ്കൗണ്ടുകളും ഓഫറുകളും, എല്ലാം വാങ്ങാൻ അഞ്ച് ദിവസം, രാത്രി രണ്ട് മണി വരെ തുറക്കും, ലുലു മാളില്‍ സൂപ്പര്‍ ഫ്രൈഡേ സെയില്‍ 

തിരുവനന്തപുരം: തലസ്ഥാനത്തെ ലുലു മാളില്‍ അഞ്ച് ദിവസം നീളുന്ന സൂപ്പര്‍ ഫ്രൈഡേ സെയിലിന് നാളെ തുടക്കമാകും. പ്രമുഖ ബ്രാന്‍ഡുകളുടെ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ഫാഷന്‍ ഉത്പന്നങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ഗൃഹോപകരണങ്ങള്‍, പലവ്യഞ്ജനങ്ങള്‍ തുടങ്ങിയവയ്ക്ക് ഈ ദിവസങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് അറുപത് ശതമാനം വരെ ഡിസ്കൗണ്ടുകളും ഓഫറുകളും ലഭിക്കും.

ലുലു കണക്ട്, ഹൈപ്പമാർക്കറ്റ്, ഫാഷൻ സ്റ്റോർ അടക്കമുള്ള ഷോപ്പുകളിലും, റീട്ടെയ്ൽ സ്റ്റോറുകളിലുമാണ് ഓഫറുകൾ. ലോകമെമ്പാടുമായി നടക്കുന്ന ബ്ലാക്ക് ഫ്രൈഡേ ഷോപ്പിംങ് സീസണിന്‍റെ ഭാഗമായാണ് ലുലു സൂപ്പര്‍ ഫ്രൈഡേ ഓഫര്‍ വില്‍പന നടത്തുന്നത്. 25, 26 തീയതികളിൽ പുലർച്ചെ രണ്ട് മണി വരെ ലുലു സ്റ്റോറുകളിലെ ഷോപ്പിംഗ് സമയം നീട്ടിയിട്ടുണ്ട്.

Read more:  'പ്രസംഗം കൊണ്ട് പ്രചോദിപ്പിച്ച നേതാവ്', ആരാധന വെളിപ്പെടുത്തി യൂസഫലി; 2 കോടി രൂപയുടെ വാഗ്ദാനം സിഎച്ച് ഫൗണ്ടേഷന്

മാളില്‍ നടന്ന ചടങ്ങില്‍ ലുലു സൂപ്പര്‍ ഫ്രൈഡേ സെയിലിന് തുടക്കം കുറിച്ച് ടീ ഷര്‍ട്ട് ലോഞ്ച് നടന്നു. ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍, റീജിയണല്‍ മാനേജര്‍ അനൂപ് വര്‍ഗ്ഗീസ്, റീട്ടെയ്ല്‍ ജനറല്‍ മാനേജര്‍ രാജേഷ് ഇ വി, മാള്‍ ജനറല്‍ മാനേജര്‍ ശ്രീലേഷ് ശശിധരന്‍, ബയിംഗ് മാനേജര്‍ റഫീഖ് സി എ, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ ആദര്‍ശ്, ഷീജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ LULU ONLINE INDIA ആപ്പിലടക്കം ഓഫറുകള്‍ ലഭ്യമാണ്. നവംബർ 26 വരെയാണ് മാളിൽ സൂപ്പർഫ്രൈഡേ സെയിൽ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ