ബിഗ് ബാസ്കറ്റിന്റെ 63.4 ശതമാനം ഓഹരി വാങ്ങാൻ ടാറ്റാ സൺസ്

By Web TeamFirst Published Mar 13, 2021, 12:42 PM IST
Highlights

ആമസോൺ, റിലയൻസ്, ഫ്ലിപ്‌കാർട് തുടങ്ങിയ കമ്പനികളുമായി നേരിട്ട് കൊമ്പുകോർക്കാനാണ് ടാറ്റ സൺസ് ഒരുങ്ങുന്നത്... 

ദില്ലി: രാജ്യത്തെ ഭീമൻ ബിസിനസ് ഗ്രൂപ്പായ ടാറ്റ സൺസ് വൻ നിക്ഷേപത്തിന് ഒരുങ്ങുന്നു. അലിബാബ ഗ്രൂപ്പിന്റെ പച്ചക്കറി വിൽപ്പന ഇ-കൊമേഴ്സ് സ്ഥാപനമായ ബിഗ് ബാസ്കറ്റിൽ 63.4 ശതമാനം ഓഹരി വാങ്ങാനാണ് നീക്കം. ഇതിനായി കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ അനുമതി തേടിയിരിക്കുകയാണ് ടാറ്റ സൺസ്. 

ഇതോടെ ആമസോൺ, റിലയൻസ്, ഫ്ലിപ്‌കാർട് തുടങ്ങിയ കമ്പനികളുമായി നേരിട്ട് കൊമ്പുകോർക്കാനാണ് ടാറ്റ സൺസ് ഒരുങ്ങുന്നത്. ടാറ്റ സൺസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ടാറ്റ ഡിജിറ്റൽ ലിമിറ്റഡാണ് ബിഗ് ബാസ്കറ്റിൽ നിക്ഷേപം നടത്തുന്നത്.

കൊവിഡ് 19 മഹാമാരി ഇന്ത്യയടക്കം ലോകത്തെമ്പാടും പടർന്നുപിടിച്ച സാഹചര്യമാണ് പുതിയ ബിസിനസ് നീക്കത്തിലേക്ക് ടാറ്റ സൺസിനെ എത്തിച്ചത്. ഇതോടെ ലോകത്തെമ്പാടും ഇ-കൊമേഴ്സ് സ്ഥാപനങ്ങൾക്ക് വൻ ആവശ്യക്കാരുണ്ടായി. റിലയൻസിന്റെ ജിയോ മാർട്ടിലേക്ക് വലിയ നിക്ഷേപങ്ങൾ വന്നതും ടാറ്റ സൺസിന്റെ തിരക്കിട്ട ആലോചനകൾക്ക് കാരണമായിരുന്നു.

click me!